image

20 Feb 2026 4:27 PM IST

News

അന്യഗ്രഹ ജീവികള്‍ സത്യമോ? ഫയലുകള്‍ പുറത്തുവിടാന്‍ ട്രംപ്

MyFin Desk

are there really aliens, trump to release files
X

Summary

ഒരു രാത്രിയിലെ ടോക്ക് ഷോയില്‍ പങ്കെടുക്കുന്നതിനിടെ യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് അന്യഗ്രഹ ജീവികളെ സംബന്ധിച്ച പരാമര്‍ശം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയത്. ഇത് യുഎഫ്ഒ പ്രേമികള്‍ക്ക് വീണ്ടും ഉത്തേജനമായി


ശരിക്കും അന്യഗ്രഹ ജീവികള്‍ ഉണ്ടോ? ഒരു രാത്രിയിലെ ടോക്ക് ഷോയില്‍ പങ്കെടുക്കുന്നതിനിടെ യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് അന്യഗ്രഹ ജീവികളെ സംബന്ധിച്ച പരാമര്‍ശം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയത്. ഇത് യുഎഫ്ഒ പ്രേമികള്‍ക്ക് വീണ്ടും ഉത്തേജനമായി. അതിനുശേഷം ദുരൂഹതാ സിദ്ധാന്തങ്ങള്‍ പലതും പുറത്തുവന്നു. യുഎസിലെ നിഗൂഢ വ്യോമതാവളമായ ഏരിയ -51 ഉം ചര്‍ച്ചാ വിഷയമായി. ഇതോടെ വിഷയത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്തുവന്നു.

യുഎഫ്ഒകളെയും അന്യഗ്രഹജീവികളെയും കുറിച്ചുള്ള സര്‍ക്കാര്‍ ഫയലുകള്‍ പുറത്തുവിടാനാണ് ട്രംപ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. 'അമേരിക്കക്കാര്‍ക്ക് സത്യം അറിയാനുള്ള അവകാശമുണ്ട്,' എന്ന് ട്രംപ് പ്രഖ്യാപിച്ചു. അന്യഗ്രഹ പ്രതിഭാസങ്ങളെക്കുറിച്ച് ദീര്‍ഘകാലമായി സംരക്ഷിക്കപ്പെട്ടിരുന്ന ഫയലുകളാണ് ഇനി പുറത്തുവരിക. ഒബാമയുടെ ഏരിയ 51 നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വൈറലായതിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപനം വരുന്നത്. അന്യഗ്രഹ ഗവേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ വ്യാപകമായി പുറത്തുവിടാന്‍ ഒരു സിറ്റിംഗ് പ്രസിഡന്റ് ഉത്തരവിട്ടത് ഇതാദ്യമായാണ്.

ആകാശത്ത് പ്രത്യക്ഷപ്പെടുന്ന അജഞാത വാഹനങ്ങള്‍ സത്യമോ?

അന്യഗ്രഹ ജീവികളെ യുഎസ് സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും എല്ലാകാലത്തും വാര്‍ത്തകള്‍ പ്രപചരിച്ചിരുന്നു. മറിച്ച് ആര് അഭിപ്രായം പറഞ്ഞാലും ഈ സിദ്ധന്തങ്ങള്‍ക്കാണ് സ്വീകാര്യത. ലോകത്തിന്റെ പല ഭാഗത്തും അജ്ഞാത വാഹനങ്ങള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അത് തകര്‍ന്നവീണതിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കപ്പെടുന്നതായും സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്.

'ട്രംപ് വെളിപ്പെടുത്തലിനെ ഒരു പ്രൈംടൈം ഇവന്റാക്കി മാറ്റുകയാണെന്ന് ഒരു രാഷ്ട്രീയ വിശകലന വിദഗ്ധന്‍ പറഞ്ഞു. എങ്കിലും, വിഷയത്തെ പിന്തുണക്കുന്നവര്‍ ഇതിനെ സുതാര്യതയിലേക്കുള്ള ഒരു ധീരമായ ചുവടുവയ്പ്പായി കാണുന്നു.

ഫയലുകള്‍ക്കുള്ളില്‍ എന്താണ്?

വിശദാംശങ്ങള്‍ വിരളമാണെങ്കിലും, രേഖകളില്‍ പതിറ്റാണ്ടുകളുടെ സൈനിക റിപ്പോര്‍ട്ടുകള്‍, വിശദീകരിക്കാത്ത ആകാശ പ്രതിഭാസ രേഖകള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള കത്തിടപാടുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. എന്നാല്‍, അവയില്‍ യഥാര്‍ത്ഥ അന്യഗ്രഹ ജീവികളുടെ തെളിവുകളാണോ അല്ലെങ്കില്‍ ബ്യൂറോക്രാറ്റിക് അനുമാനങ്ങളാണോ എന്നത് ഇപ്പോഴും ദുരൂഹതയാണ്.

പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ

പ്രഖ്യാപനം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ പൊട്ടിത്തെറിച്ചു. ഗൂഢാലോചന ഫോറങ്ങള്‍ ഇന്റര്‍ഗാലക്റ്റിക് നയതന്ത്രം മുതല്‍ നെവാഡയിലെ രഹസ്യ അന്യഗ്രഹ താവളങ്ങള്‍ വരെയുള്ള സിദ്ധാന്തങ്ങളാല്‍ നിറഞ്ഞു. എന്തായിരിക്കും പുറത്തുവരിക എന്നതിന്റെ ആകാംഷയിലാണ് യുഎഫ്ഒ പ്രേമികള്‍. ഇത് സംബന്ധിച്ച് നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി തയ്യാറാക്കിയേക്കും എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.