image

16 Jan 2024 12:15 PM IST

News

ഇന്ത്യയിലെ ആദ്യത്തെ 7 സ്റ്റാര്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ അയോധ്യയില്‍ തുറക്കും

MyFin Desk

investment, real estate, ayodhya is booming
X

Summary

  • അയോധ്യയില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ജനുവരി 22 നാണ് നടക്കുന്നത്
  • വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ അയോധ്യയില്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്
  • ഒരു ഹോട്ടലിന്റെ ഉയര്‍ന്ന നിലവാരത്തെ സൂചിപ്പിക്കാന്‍ ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ പലരും സെവന്‍ സ്റ്റാര്‍ എന്ന പദം പൊതുവേ ഉപയോഗിക്കുന്നുണ്ട്


ഇന്ത്യയിലെ ആദ്യ 7 സ്റ്റാര്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ അയോധ്യയില്‍ തുറക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

ഇതിനായി ഏകദേശം 25 ഓളം പ്രൊപ്പോസലുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

സെവന്‍ സ്റ്റാര്‍ എന്ന പദവി ഒരു ഹോട്ടലിനും ഇതു വരെ നല്‍കിയിട്ടില്ല. പക്ഷേ ഒരു ഹോട്ടലിന്റെ ഉയര്‍ന്ന നിലവാരത്തെ സൂചിപ്പിക്കാന്‍ ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ പലരും സെവന്‍ സ്റ്റാര്‍ എന്ന പദം പൊതുവേ ഉപയോഗിക്കുന്നുണ്ട്.

അയോധ്യയില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ജനുവരി 22 നാണ് നടക്കുന്നത്.

അതിനു മുന്നോടിയായി നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും അയോധ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ അയോധ്യയില്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാന കമ്പനി അയോധ്യയിലേക്ക് സര്‍വീസും ആരംഭിച്ചു.