image

6 Jan 2023 11:49 AM GMT

Banking

നവംബര്‍ വരെ ഓംബുഡ്സ്മാന്‍ മുന്‍പാകെ വന്നത് 2 ലക്ഷം പരാതികള്‍: ആര്‍ബിഐ

MyFin Desk

ombudsman scheme rbi
X

Summary

  • ഡിജിറ്റല്‍ ഇടപാടുകളില്‍, ഫണ്ട് ട്രാന്‍സ്ഫര്‍, യുപിഐ, ബിബിപിഎസ്, ഭാരത് ക്യു ആര്‍ കോഡ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും.


നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ മാസം വരെ ആര്‍ബിഐയുടെ ഓംബുഡ്സ്മാന്‍ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ ബാങ്കുകള്‍ക്കെതിരെ രണ്ട് ലക്ഷത്തിലധികം പരാതികള്‍ ലഭിച്ചുവെന്ന് കണക്കുകള്‍. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവുമധികം ലഭിച്ചിട്ടുള്ളത്. എങ്കിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ന്യായമായ പ്രാക്ടീസ് കോഡ് പാലിക്കാത്തതിനാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്.

ഡിജിറ്റല്‍ ഇടപാടുകളില്‍, ഫണ്ട് ട്രാന്‍സ്ഫര്‍, യുപിഐ, ബിബിപിഎസ്, ഭാരത് ക്യു ആര്‍ കോഡ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ പദ്ധതിക്ക് കീഴില്‍ 20,439 പരാതികളാണ് ലഭിച്ചത്. ഇതില്‍ 61.89 ശതമാനം പരാതികളും ന്യായമായ പ്രാക്ടീസ് കോഡ് പാലിക്കാത്തതിനെ തുടര്‍ന്നുള്ളതാണ്. ഒപ്പം ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ചാര്‍ജുകള്‍ ഈടാക്കുന്നതിനും പരാതികള്‍ റിപ്പോര്‍ട്ട് ചെയുന്നുണ്ട്.

ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട ഓംബുഡ്‌സ്മാന്‍ മുന്‍പാകെ ഏപ്രില്‍ ഒന്ന് മുതല്‍ നവംബര്‍ 11 വരെയുള്ള കാലയളവില്‍ 2,281 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 44.76 ശതമാനം പരാതികളും ഫണ്ട് ട്രാന്‍സ്ഫര്‍, യു പി ഐ, ബി ബി പി എസ്/ ഭാരത് ക്യുബ് ആര്‍ കോഡ് എന്നിവയുമായി ബന്ധപ്പെട്ടതാണ്.