image

20 May 2022 4:44 AM IST

Banking

ബാങ്ക് വായ്പകള്‍ 11 ശതമാനം വര്‍ദ്ധിച്ചു, നിക്ഷേപം 10 ശതമാനവും

MyFin Bureau

ബാങ്ക് വായ്പകള്‍ 11 ശതമാനം വര്‍ദ്ധിച്ചു, നിക്ഷേപം 10 ശതമാനവും
X

Summary

മുംബൈ: 2022 മെയ് 6 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് വായ്പകള്‍ 10.82 ശതമാനം വര്‍ധിച്ച് 120.46 ലക്ഷം കോടി രൂപയായും, നിക്ഷേപം 9.71 ശതമാനം വര്‍ധിച്ച് 166.95 ലക്ഷം കോടി രൂപയായും ഉയര്‍ന്നതായി ആര്‍ബിഐ കണക്കുകള്‍. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് വായ്പകള്‍ 108.70 ലക്ഷം കോടി രൂപയും, നിക്ഷേപം 152.16 ലക്ഷം കോടി രൂപയുമായിരുന്നു. ഇതിനു തൊട്ടു മുമ്പുള്ള, ഏപ്രില്‍ 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ ബാങ്ക് അഡ്വാന്‍സുകള്‍ 10.07 ശതമാനം ഉയര്‍ന്ന് 119.54 […]


മുംബൈ: 2022 മെയ് 6 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് വായ്പകള്‍ 10.82 ശതമാനം വര്‍ധിച്ച് 120.46 ലക്ഷം കോടി രൂപയായും, നിക്ഷേപം 9.71 ശതമാനം വര്‍ധിച്ച് 166.95 ലക്ഷം കോടി രൂപയായും ഉയര്‍ന്നതായി ആര്‍ബിഐ കണക്കുകള്‍. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് വായ്പകള്‍ 108.70 ലക്ഷം കോടി രൂപയും, നിക്ഷേപം 152.16 ലക്ഷം കോടി രൂപയുമായിരുന്നു.

ഇതിനു തൊട്ടു മുമ്പുള്ള, ഏപ്രില്‍ 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ ബാങ്ക് അഡ്വാന്‍സുകള്‍ 10.07 ശതമാനം ഉയര്‍ന്ന് 119.54 ലക്ഷം കോടി രൂപയിലേക്കും, നിക്ഷേപങ്ങള്‍ 9.84 ശതമാനം ഉയര്‍ന്ന് 166.24 ലക്ഷം കോടി രൂപയിലേക്കും എത്തിയിരുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പ 8.59 ശതമാനവും, നിക്ഷേപം 8.94 ശതമാനവും ഉയര്‍ന്നു.