3 Jun 2022 10:42 AM IST
Summary
മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) വിതരണം ചെയ്ത ബാങ്ക് വായ്പയുടെ അളവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.4 ശതമാനം ഉയര്‍ന്ന് 10.5 ലക്ഷം കോടി രൂപയായെന്ന് റിപ്പോര്‍ട്ട്. കെയര്‍ റേറ്റിംഗ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണിതുള്ളത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതും സാമ്പത്തിക രംഗം പഴയ നിലയിലേക്ക് എത്തിയതും എന്‍ബിഎഫ്‌സികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021-22ലെ കണക്കുകള്‍ പ്രകാരം എന്‍ബിഎഫ്‌സികള്‍ക്ക് 99,000 കോടി രൂപയുടെ വായ്പ അധികമായി വിതരണം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഈ തുകയ്ക്ക് […]
മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) വിതരണം ചെയ്ത ബാങ്ക് വായ്പയുടെ അളവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.4 ശതമാനം ഉയര്‍ന്ന് 10.5 ലക്ഷം കോടി രൂപയായെന്ന് റിപ്പോര്‍ട്ട്. കെയര്‍ റേറ്റിംഗ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണിതുള്ളത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതും സാമ്പത്തിക രംഗം പഴയ നിലയിലേക്ക് എത്തിയതും എന്‍ബിഎഫ്‌സികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021-22ലെ കണക്കുകള്‍ പ്രകാരം എന്‍ബിഎഫ്‌സികള്‍ക്ക് 99,000 കോടി രൂപയുടെ വായ്പ അധികമായി വിതരണം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഈ തുകയ്ക്ക് പുറമേ സെക്യൂരൈറ്റൈസേഷന്‍ റൂട്ട് വഴിയും എന്‍ബിഎഫ്‌സിയുടെ കടപത്രങ്ങളിലുടെയും ബാങ്കുകള്‍ പണം നല്‍കിയിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ കൊമേഴ്‌സ്യല്‍ പേപ്പറുകളിലൂടെയും കോര്‍പ്പറേറ്റ് ബോണ്ടുകളിലൂടെയും എന്‍ബിഎഫ്‌സികളുമായി നടത്തുന്ന ഇടപാട് 14.3 ശതമാനം ഉയര്‍ന്ന് 1.7 ലക്ഷം കോടി രൂപയില്‍ എത്തി. ആര്‍ബിഐയുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 1.50 ശതമാനം വര്‍ധിച്ച് ഡിസംബര്‍ പാദത്തില്‍ 6.80 ശതമാനമായിത്തീരാന്‍ കാരണമായി എന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ഏതാനും മാസം മുന്‍പ് വ്യക്തമാക്കിയുരുന്നു.
നേരെ മറിച്ച് പുതുക്കിയ മാനദണ്ഡങ്ങള്‍ അല്ലായിരുന്നെങ്കില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുരോഗതി കൈവരിച്ച് എന്‍ബിഎഫ്സി-കളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി ഡിസംബര്‍ പാദത്തില്‍ 0.30 ശതമാനം മാത്രം ഉയര്‍ന്നു 5.30 ശതമാനത്തില്‍ നില്‍ക്കുമായിരുന്നു എന്നും ക്രിസില്‍ ചൂണ്ടിക്കാട്ടി. എങ്കിലും, പുരോഗമിക്കുന്ന ഈ സാമ്പത്തിക സാഹചര്യത്തില്‍ എന്‍ബിഎഫ്സികള്‍ കളക്ഷന്‍ കൂടുതല്‍ മെച്ചപ്പെടുതുന്നതിനാല്‍ ഭാവിയില്‍ അവരുടെ മൊത്തം നിഷ്‌ക്രിയ ആസ്തി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
