image

23 Jan 2023 12:57 PM GMT

Banking

ഐഡിഎഫ് സി ബാങ്കിന്റെ ലാഭം 605 കോടി രൂപയായി

PTI

idfc bank profit raise
X

Summary

  • ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 3.96 ശതമാനത്തിൽ നിന്ന് 2.96 ശതമാനമായി.
  • അറ്റ പലിശ വരുമാനം 27 ശതമാനം വർധിച്ച് 3,285 കോടി രൂപയിൽ നിന്ന് 2,580 കോടി രൂപയായി.


-ഡെൽഹി : നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഐഡിഎഫ് സി ഫസ്റ്റ് ബാങ്കിന്റെ ലാഭം രണ്ട് മടങ്ങ് വർധിച്ച് 605 കോടി രൂപയായി. പ്രവർത്തന വരുമാനത്തിലെ മുന്നേറ്റമാണ് വളർച്ചയ്ക്ക് സഹായകമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ ബാങ്ക് 281 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ബാങ്കിന്റെ മൊത്ത വരുമാനം മുൻ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 5,197.79 കോടി രൂപയിൽ നിന്ന് 7,064.30 കോടി രൂപയായി.

നിക്ഷേപം മുൻ വർഷത്തെ മൂന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്ത 85,818 കോടി രൂപയിൽ നിന്ന് 44 ശതമാനം ഉയർന്ന് 1,23,578 കോടി രൂപയായി.

കാസ ( കറന്റ് അക്കൗണ്ട് ആൻഡ് സേവിങ്സ് അക്കൗണ്ട്) നിക്ഷേപം 39 ശതമാനം വർധിച്ച് 66,498 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 47,859 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 3.96 ശതമാനത്തിൽ നിന്ന് 2.96 ശതമാനമായി.

അറ്റ നിഷ്ക്രിയ ആസ്തി 1.74 ശതമാനത്തിൽ നിന്ന് 1.03 ശതമാനമായി.

അറ്റ പലിശ വരുമാനം 27 ശതമാനം വർധിച്ച് 3,285 കോടി രൂപയിൽ നിന്ന് 2,580 കോടി രൂപയായി.

ഫീസിനത്തിലും മറ്റുമുള്ള വരുമാനം 50 ശതമാനം ഉയർന്ന് 1,117 കോടി രൂപയായി.

നടപ്പു സാമ്പത്തിക വർഷത്തിലെ ഇത് വരെയുള്ള ഒമ്പത് മാസങ്ങളിൽ ബാങ്ക് 1635 കോടി അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ കാലയളവിൽ ബാങ്ക് 197 കോടി രൂപയുടെ അറ്റനഷ്ടതിലായിരുന്നു..

പ്രധാന പ്രവർത്തനങ്ങളായിൽ നിന്നുള്ള വരുമാനം 32 ശതമാനം വർധിച്ച് 4,402 കോടി രൂപയായി. പ്രവർത്തന ചെലവ് 23 ശതമാനമാണ് വർധിച്ചത്.

പ്രധാന പ്രവർത്തങ്ങളിൽ നിന്നുള്ള ലാഭം വാർഷികാടിസ്ഥാനത്തിൽ 64 ശതമാനം വർധിച്ച് 1,225 കോടി ആയി.