image

13 March 2023 11:17 AM GMT

Banking

അദാനി ഗ്രൂപ്പ് കമ്പനികളിലുള്ള എൽഐസിയുടെ വായ്പാ ബാധ്യതയിൽ നേരിയ കുറവെന്ന് ധനമന്ത്രി

MyFin Desk

lics debt to Adani group companies has come down
X

Summary

പൊതു മേഖല ബാങ്കുകൾ, പദ്ധതികളുടെ സാധ്യത, പണ ലഭ്യത , അപകടസാധ്യത, വായ്പയുടെ തിരിച്ചടവ് എന്നിവ വിലയിരുത്തിയ ശേഷമാണ് വായ്പ അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


അദാനി ഗ്രൂപ്പ് കമ്പനികളിൽ എൽഐസിയ്ക്കുള്ള വായ്പാ ബാധ്യത നേരിയ തോതിൽ കുറഞ്ഞുവെന്ന് ധനമന്ത്രി നിർമാല സീതാരാമൻ. 2022 ഡിസംബർ 31 ന് 6,347 കോടി രൂപയായിരുന്നു ബാധ്യത എന്നും മാർച്ച് 5 ആയപ്പോഴേക്ക് ഇത് 6,183 കോടി രൂപയായി കുറഞ്ഞുവെന്ന് മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.

മാർച്ച് 5 വരെയുള്ള കണക്കു പ്രകാരം അദാനി പോർട്സിന് 5,388.60 കോടി, അദാനി പവറിൽ 266 കോടി, എന്നിങ്ങനെയാണ് എൽ െഎ സി വായ്പാ ബാധ്യത. അദാനി പവർ മഹാരാഷ്ട്ര (ഫേസ് -1 )യിൽ 81.60 കോടി രൂപ, അദാനി പവർ മഹാരാഷ്ട്ര (ഫേസ് 2 )യിൽ 254.87 കോടി രൂപ, റായ്‌ഗർഹ് എനർജി ജിൻേറഷൻ ലിമിറ്റഡിൽ 45 കോടി, റായ്പ്പൂർ എനെർജൻ ലിമിറ്റഡിൽ 145.67 കോടി രൂപ എന്നിങ്ങനെയും വായ്പാ എക്സ്പോഷറുണ്ട്.

അഞ്ചു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് അദാനി ഗ്രൂപ്പുമായി ബാധ്യതകളൊന്നും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതു മേഖല ബാങ്കുകൾ, പദ്ധതികളുടെ സാധ്യത, പണ ലഭ്യത , അപകടസാധ്യത, വായ്പയുടെ തിരിച്ചടവ് എന്നിവ വിലയിരുത്തിയ ശേഷമാണ് വായ്പ അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

യു എസ് ആസ്ഥാനമായുള്ള ഹിൻഡൻബർ പുറത്തു വിട്ട റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൂർണമായും കെട്ടടങ്ങിയിട്ടില്ല. നിക്ഷേപകർക്കിടയിലും, വിപണിയിലും തിരിച്ചു വരാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്.

വലിയ തകർച്ചക്ക് ശേഷം ആറ് ആഴ്ചകൾക്കുള്ളിൽ അദാനി ഗ്രൂപ്പ് 2.65 ബില്യൺ ഡോളറിന്റെ വായ്പകൾ തിരിച്ചടച്ചിട്ടുണ്ട്.