image

10 April 2023 4:09 PM GMT

Fixed Deposit

പോസ്റ്റ് ഓഫീസ് നിക്ഷേപ പലിശ നിരക്ക് 6.9 ശതമാനമായി ഉയർന്നു

MyFin Desk

പോസ്റ്റ് ഓഫീസ് നിക്ഷേപ പലിശ നിരക്ക് 6.9 ശതമാനമായി ഉയർന്നു
X

Summary

  • രണ്ടു വർഷത്തെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾക്ക് 6 .9 ശതമാനമാണ് പലിശ
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.8 ശതമാനമാണ് പലിശ നിരക്ക്


സാധാരണ ഗതിയിൽ സുരക്ഷിതമായ സമ്പാദ്യ ശീലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികളാകും. മറ്റു നിക്ഷേപ മാർഗങ്ങളെ അപേക്ഷിച്ച് കുറച്ചധികം പലിശ ലഭിക്കുന്നു എന്നത് തന്നെയാണ് നികക്ഷേപകരെ പ്രാഥമികമായി ആകർഷിക്കുന്ന ഘടകം. ഗ്രാമീണ മേഖലയിലുൾപ്പെടെയുള്ളവർ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെയും പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ബാങ്കിലുള്ള നിക്ഷേപങ്ങളെ അപേക്ഷിച്ച് പലിശ കുറവായിരുന്നു. ഇപ്പോൾ സർക്കാർ സമീപ കാലത് മൂന്നു തവണയായി പലിശ നിരക്ക് വർധിപ്പിച്ചതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് സമാനമായ നിരക്ക് വർധനവിലേക്ക് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളുടെയും പലിശ ഉയർന്നിരിക്കുകയാണ്.

പോസ്റ്റ് ഓഫീസിന്റെ, സ്‌മോൾ സേവിങ്‌സ് സ്കീമിന് കീഴിൽ രണ്ട് വർഷത്തെ കാലാവധിയുള്ള ടെം ഡെപ്പോസിറ്റകൾക്ക് നിലവിൽ ഇപ്പോൾ 6.9 ശതമാനമാണ് പലിശ നിരക്ക്. പല ബാങ്കുകളും ഇതേ നിരക്കിലാണ് പലിശ നൽകുന്നത്.

2022 മെയ് മാസത്തിനു ശേഷം തുടർച്ചയായി റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ, വായ്പ വളർച്ച ഉണ്ടാക്കുന്നതിന്റെ ഭാഗമായി ബാങ്കുകൾ നിക്ഷേപങ്ങളുടെയും നിരക്കുയർത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയോടെയാണ് നിരക്ക് വർധനയിൽ വേഗമേറിയത്.

2022 മെയ് മാസം മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ , പുതിയ നിക്ഷേപങ്ങളുടെ ശരാശരി നിക്ഷേപ നിരക്ക് 222 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വലിയ നിക്ഷേപങ്ങളെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വലിയ നിക്ഷേപങ്ങൾക്ക് (ബൾക്ക് ഡെപ്പോസിറ്റ്) 77 ബേസിസ് പോയിന്റ് നിരക്കുയർത്തി. ഇത് രണ്ടാം പകുതിയിൽ റീട്ടെയിൽ നിക്ഷേപങ്ങൾക്കുള്ള നിരക്ക് വർധന ഉയരുന്നതിനു സഹായിച്ചു. റീട്ടെയിൽ നിക്ഷേപങ്ങൾക്ക് 122 ബേസിസ് പോയിന്റ് ആണ് നിരക്കുയർത്തിയത്.

2022 -23 സാമ്പത്തിക വർഷത്തിൽ മൂന്നാം പാദത്തിൽ ഗവണ്മെന്റ് സ്‌മോൾ സേവിങ് സ്‌കീമിന്റെ പലിശ നിരക്ക് 10-30 ബേസിസ് പോയിന്റ് ആണ് വർധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രമായി 20 -110 ബേസിസ് പോയിന്റ് വർധനവാണ് ഉണ്ടായത്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 10-70 ബേസിസ് പോയിന്റ് നിരക്കും ഉയർത്തിയിട്ടുണ്ട്.

2020 -21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം മുതൽ തുടർച്ചയായ ഒൻപതു മാസം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല.

റീട്ടെയിൽ ബാങ്കുകളുടെ ശരാശരി നിക്ഷേപ നിരക്ക് 2022 സെപ്റ്റംബറിൽ 5.8 ശതമാനത്തിൽ നിന്നും 2023 ഫെബ്രുവരിയിൽ 6.9 ശതമാനമായി ഉയർന്നു. ഗവണ്മെന്റ് തുടർച്ചയായ മൂന്നു വർദ്ധനവ് വരുത്തിയതിന് ശേഷം പോസ്റ്റ് ഓഫീസിന്റെ രണ്ടു വർഷത്തെ ടെം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 2022 സെപ്റ്റംബറിൽ ഉണ്ടായിരുന്ന 5.5 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.8 ശതമാനവും, രണ്ട് വർഷം മുതൽ മൂന്നു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനവുമാണ് നൽകുന്നത്.