image

28 Dec 2022 7:02 AM GMT

Stock Market Updates

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ 5 ശതമാനം ഉയർന്നു 33.30 രൂപയിൽ

PTI

Central Bank of India
X

Summary

  • ബോണ്ടുകൾ ഇഷ്യൂ ചെയ്ത് ഫണ്ട് സമാഹരിക്കുന്നതിനുള്ള അനുമതി ഡയറക്ടർ ബോർഡ് നൽകിയതിന് പിന്നാലെയാണ് വില ഉയർന്നത്.
  • ഉച്ചക്ക് 12.30-നു ബാങ്കിന്റെ ഓഹരി 2.78 ശതമാനം അഥവാ 0.95 പൈസ ഉയർന്നു 33.30 രൂപയിൽവ്യാപാരം നടക്കുന്നു.


മുംബൈ: ഇന്ന് വ്യപാരത്തിനിടയിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ 5 ശതമാനം ഉയർന്ന് അപ്പർ സർക്യുട്ടിലെത്തി. ഓഹരി ഒന്നിന് 32.35 രൂപയിലാണ് എത്തിയത്.

ബോണ്ടുകൾ ഇഷ്യൂ ചെയ്ത് ഫണ്ട് സമാഹരിക്കുന്നതിനുള്ള അനുമതി ഡയറക്ടർ ബോർഡ് നൽകിയതിന് പിന്നാലെയാണ് വില ഉയർന്നത്.

നടപ്പു സാമ്പത്തിക വർഷത്തിൽ നോൺ കൺവെർട്ടിബിൾ അൺ സെക്യുർഡ് ബേസ് III കോംപ്ലെയിന്റ് ടിയർ II ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,500 കോടി രൂപ സമാഹരിക്കുന്നതിനാണ് ഡയറക്ടർ ബോർഡ് അനുമതി നൽകിയത്.

ബോണ്ടിന്റെ അടിസ്ഥാന ഇഷ്യൂ സൈസ് 500 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന് ബാങ്ക് റെഗുലേറ്ററിയെ അറിയിച്ചു. ഗ്രീൻ ഓപ്ഷനായി 1,000 കോടി രൂപ വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.

തുകയുടെ സമാഹരണം ആവശ്യമായ അനുമതികൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും.

ഇത് കൂടാതെ സെന്റ് ബാങ്ക് ഹോം ഫിനാൻസിന്റെ മുഴുവൻ ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള അനുമതിയും ബോർഡ് നൽകിയിട്ടുണ്ട്. യുണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷണൽ ഹൌസിങ് ബാങ്ക്, ഹൌസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് ലിമിറ്റഡ് (HUDCO) എന്നിവയുടെ കൈവശമുള്ള 35.6 ശതമാനം ഓഹരികളാണ് ബാങ്ക് ഏറ്റെടുക്കുന്നത്.

ഉച്ചക്ക് 12.30-നു ബാങ്കിന്റെ ഓഹരി 2.78 ശതമാനം അഥവാ 0.95 പൈസ ഉയർന്നു 33.30 രൂപയിൽവ്യാപാരം നടക്കുന്നു.