4 April 2023 3:42 PM IST
Summary
ഇതിനു മുൻപ്, ഇന്ത്യയുടെ വളർച്ച 6 .6 ശതമാനമാകുമെന്ന് കണക്കാക്കിയിരുന്നു.
നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി അനുമാനം കുറച്ച് ലോക ബാങ്ക്. ഉപഭോഗത്തിൽ കുറവും വരും എന്നതിന്റെ അടിസ്ഥാനത്തിലാണ് ജിഡിപി അനുമാനം 6.3 ശതമാനമായി കുറച്ചത്. ഇതിനു മുൻപ് ലോക ബാങ്ക്, ഇന്ത്യയുടെ വളർച്ച 6.6 ശതമാനമാകുമെന്ന് കണക്കാക്കിയിരുന്നു. ഉപഭോഗത്തിലുള്ള മന്ദഗതിയിലുള്ള വളർച്ച ഇതിനു തടസ്സമാകുമെന്ന് ബാങ്ക് ഇന്ത്യ ഡെവലപ്മെന്റ് അപ്‌ഡേറ്റ് എന്ന റിപ്പോർട്ടിൽ വ്യക്തമാക്കി.
വായ്പ ചെലവിലുണ്ടാകുന്ന വർധനവും, വരുമാനത്തിലുണ്ടാകുന്ന കമ്മിയും ഉപഭോഗ വളർച്ചയെ സ്വാധീനിക്കും. കൂടാതെ കോവിഡ് പാൻഡെമിക്ക് കാലയളവിലുണ്ടായിരുന്ന പല സാമ്പത്തിക പിന്തുണയും സർക്കാർ പിൻവലിക്കുന്നത് ഗവണ്മെന്റ് ഉപഭോഗത്തെയും മന്ദഗതിയിലാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
കറന്റ് അക്കൗണ്ട് കമ്മി 3 ശതമാനം എന്ന അനുമാനത്തിൽ നിന്ന് 2.1 ശതമാനമാക്കിയും കുറച്ചിട്ടുണ്ട്.
പണപ്പെരുപ്പം ഈ വർഷം മുൻപ് കണക്കാക്കിയ 6.6 ശതമാനത്തിൽ നിന്ന് 5.2 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ധന കമ്മി 5.9 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപ കാലത്ത് യു എസ് യൂറോപ്യൻ ബാങ്കുകൾക്കുണ്ടായ തകർച്ച ഇന്ത്യയടക്കമുള്ള വികസ്വര വിപണികളിലേക്കുള്ള ഹ്രസ്വ കാല നിക്ഷേപത്തെ ബാധിക്കുമെന്ന് ലോക ബാങ്കിന്റെ സീനിയർ സാമ്പത്തിക വിദഗ്ദൻ ധ്രുവ് ശർമ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ഇന്ത്യൻ ബാങ്കുകൾ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഠിക്കാം & സമ്പാദിക്കാം
Home
