image

1 March 2024 3:43 PM IST

News

തിരിച്ചെത്താനുള്ളത് 8470 കോടി മൂല്യമുള്ള 2000 രൂപയുടെ നോട്ടുകള്‍

MyFin Desk

rs 2,000 note still legal, rs 8,470 crore worth of notes still to be exchanged
X

Summary

  • 2023 മെയ് 19-നാണ് 2000 രൂപ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്
  • ആര്‍ബിഐയുടെ 19 ഓഫീസുകള്‍ വഴി 2000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാന്‍ ഇപ്പോഴും സൗകര്യമുണ്ട്
  • 97.62 ശതമാനം 2000 കറന്‍സി നോട്ടുകളും തിരിച്ചെത്തി


വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച 2000-ത്തിന്റെ കറന്‍സി നോട്ടുകളില്‍ ഇനി തിരിച്ചെത്താനുള്ളത് 8470 കോടി രൂപയുടെ മൂല്യമുള്ളതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു.

2024 ഫെബ്രുവരി 29 വരെയുള്ള കണക്ക്പ്രകാരമാണിത്.

2023 മെയ് 19-നാണ് 2000 രൂപയുടെ കറന്‍സി നോട്ട് പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്നത് 3.56 ലക്ഷം കോടി രൂപയുടെ മൂല്യമുള്ളതായിരുന്നു. എന്നാല്‍ 2024 ഫെബ്രുവരി 29 എത്തിയപ്പോള്‍ ഇത് 8470 കോടി രൂപയായി ചുരുങ്ങി. അതായത് പ്രചാരത്തിലുണ്ടായിരുന്ന 97.62 ശതമാനം 2000 കറന്‍സി നോട്ടുകളും തിരിച്ചെത്തി.

പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചെങ്കിലും 2000 രൂപ നോട്ട് ഇപ്പോഴും നിയമപരമാണെന്ന് ആര്‍ബിഐ അറിയിച്ചു.

രാജ്യത്തെ ആര്‍ബിഐയുടെ 19 ഓഫീസുകള്‍ വഴി 2000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാന്‍ ഇപ്പോഴും സൗകര്യമുണ്ട്.

2016 നവംബറില്‍ ഡീമോണിട്ടൈസേഷന്‍ അഥവാ നോട്ട് നിരോധനം നടപ്പിലാക്കിയ സമയത്താണ് 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്.