image

4 Jun 2024 12:38 PM IST

News

സ്വിഗ്ഗിയുടെ മൂല്യം പുതിയ ഉയരത്തില്‍

MyFin Desk

changing the registered name of swiggy
X

Summary

  • ഐപിഒയ്ക്കായി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്വിഗ്ഗി
  • 2023 ഡിസംബര്‍ 31 ന് സ്വിഗ്ഗിക്ക് ബാരണ്‍ ക്യാപിറ്റല്‍ നിശ്ചയിച്ച മൂല്യം 12.1 ബില്യന്‍ ഡോളറായിരുന്നു
  • സ്വിഗ്ഗിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനം കൂടിയാണ് ബാരണ്‍ ക്യാപിറ്റല്‍


ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ മൂല്യം യുഎസ് ആസ്ഥാനമായ ബാരണ്‍ ക്യാപിറ്റല്‍ ഉയര്‍ത്തി.

സ്വിഗ്ഗിയിലെ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനം കൂടിയാണ് ബാരണ്‍ ക്യാപിറ്റല്‍.

2024 മാര്‍ച്ച് 31 വരെയുള്ള കണക്ക്പ്രകാരം സ്വിഗ്ഗിയുടെ മൂല്യം 15.1 ബില്യന്‍ ഡോളറാണെന്നു യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ ബാരണ്‍ ക്യാപിറ്റല്‍ അറിയിച്ചു.

2023 ഡിസംബര്‍ 31 ന് സ്വിഗ്ഗിക്ക് ബാരണ്‍ ക്യാപിറ്റല്‍ നിശ്ചയിച്ച മൂല്യം 12.1 ബില്യന്‍ ഡോളറായിരുന്നു. ഇതില്‍ നിന്നും 25 ശതമാനത്തിന്റെ വര്‍ധനയാണ് ഇപ്പോള്‍ സ്വിഗ്ഗിയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്.

ഐപിഒയ്ക്കായി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്വിഗ്ഗി.

10,400 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള അനുമതി കമ്പനി ഓഹരിയുടമകളില്‍ നിന്ന് തേടിയിരുന്നു.

പുതിയ ഓഹരികള്‍ വഴി 3750 കോടി രൂപയും ഓഫര്‍ ഫോര്‍ സെയില്‍ വഴി 6664 കോടി രൂപയുമാണു സമാഹരിക്കാന്‍ സ്വിഗ്ഗി തീരുമാനിച്ചിരിക്കുന്നത്.

ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 750 കോടി രൂപയും സമാഹരിക്കാന്‍ സ്വിഗ്ഗി ലക്ഷ്യമിടുന്നുണ്ട്.