image

27 May 2024 2:54 PM IST

News

ദ്രാവിഡിന് പിന്‍ഗാമിയായി ഗംഭീറോ ?

MyFin Desk

indicated that gambhir will become the coach of indian cricket team
X

Summary

  • കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റാണ് ഗംഭീറിപ്പോള്‍
  • ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ഗംഭീര്‍ ചുമതലയേല്‍ക്കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് താല്‍പ്പര്യമുണ്ടെന്നു സൂചന
  • വരുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുകയാണ്


ഗൗതം ഗംഭീര്‍ ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേയ്ക്ക് എത്തുമെന്നു സൂചന.

ഇന്നലെ ചെന്നൈയില്‍ നടന്ന ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടിയതോടെയാണു ഗംഭീര്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേയ്‌ക്കെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റാണ് ഗംഭീറിപ്പോള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ഗംഭീര്‍ ചുമതലയേല്‍ക്കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) താല്‍പ്പര്യമുണ്ടെന്നും സൂചനയുണ്ട്.

വരുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുകയാണ്. ഈ പശ്ചാത്തലത്തില്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീറിനെ പരിശീലക സ്ഥാനത്തേയ്ക്ക് ബിസിസിഐ തിരഞ്ഞെടുക്കുമെന്നാണു പറയപ്പെടുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം ഐപിഎല്‍ കപ്പടിച്ചപ്പോള്‍ ടീമിന്റെ ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന്‍ ഗംഭീറിന് ബ്ലാങ്ക് ചെക്കാണ് ഒപ്പിട്ട് നല്‍കിയത്. 10 വര്‍ഷത്തേയ്ക്ക് ടീമിന്റെ മെന്ററായി തുടരണമെന്ന അഭ്യര്‍ഥനയും ഷാരൂഖ് നടത്തുകയുണ്ടായി.

ഈ സാഹചര്യത്തിലാണ് ഗംഭീറിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.