image

25 Oct 2023 4:45 PM IST

News

ബെംഗളുരു-കന്യാകുമാരി എക്‌സ്പ്രസ് മൂന്ന് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുന്നു

MyFin Desk

bengaluru-kanyakumari express abolishes three stops
X

Summary

  • വരുമാനം കുറവായതിനാലാണ് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നു സൂചനയുണ്ട്
  • ദക്ഷിണ റെയില്‍വേ എട്ട് ട്രെയിനുകളുടെ സമയത്തിലും ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്


ബെംഗളുരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിന്റെ കേരളത്തിലെ മൂന്ന് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുന്നു. 2024 ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

റെയില്‍വേ ബോര്‍ഡാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നിര്‍ത്തലാക്കുന്നതിന്റെ കാരണം ഉത്തരവില്‍ വിശദീകരിക്കുന്നില്ല. വരുമാനം കുറവായതിനാലാണ് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നു സൂചനയുണ്ട്.

ധനുവച്ചപുരം, കുഴിത്തുറ വെസ്റ്റ്, പള്ളിയാടി തുടങ്ങിയ മൂന്ന് സ്റ്റോപ്പുകളാണു നിര്‍ത്തലാക്കുന്നത്.

ദക്ഷിണ റെയില്‍വേ എട്ട് ട്രെയിനുകളുടെ സമയത്തിലും ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.