image

8 Feb 2024 11:21 AM IST

News

ബെംഗളുരു മെട്രോയ്ക്കുള്ള ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ എത്തി

MyFin Desk

first driverless train for bengaluru metro has arrived from china
X

Summary

  • ബെംഗളുരു മെട്രോയുടെ യെല്ലോ ലൈനിലായിരിക്കും ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസ് നടത്തുക
  • ഫെബ്രുവരി ആറിനാണ് ചെന്നൈ തുറമുഖത്ത് എത്തിയത്
  • ഓരോ കോച്ചിനും 21 മീറ്റര്‍ നീളമുണ്ട്. ആറ് കോച്ചുകളാണുള്ളത്


ബെംഗളുരു മെട്രോയ്ക്കുള്ള ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ എത്തി.ചൈനയില്‍ നിന്നാണ്‌ എത്തിയത്

ട്രെയിനിന്റെ കോച്ചുകള്‍ ചൈനയിലാണ് നിര്‍മിച്ചത്. ജനുവരി 24 ന് ഷാങ്ഹായ് തുറമുഖത്തു നിന്നും കപ്പല്‍ മാര്‍ഗം അയച്ച കോച്ചുകള്‍ ഫെബ്രുവരി ആറിനാണ് ചെന്നൈ തുറമുഖത്ത് എത്തിയത്.

ഇവിടെ നിന്നും കോച്ചുകള്‍ കരമാര്‍ഗം 18ന് ബെംഗളുരുവിലെ ഹെബഗോഡി ഡിപ്പോയിലെത്തിക്കുമെന്നു ബെംഗളുരു മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. കസ്റ്റംസ് ക്ലിയറന്‍സ് വരുത്താനുള്ളതിനാല്‍ അഞ്ച് ദിവസം കഴിഞ്ഞായിരിക്കും കോച്ചുകള്‍ ബെംഗളുരുവിലേക്ക് കൊണ്ടുപോവുകയെന്നും അധികൃതര്‍ പറഞ്ഞു.

ബെംഗളുരുവിലെത്തിച്ചതിനു ശേഷമായിരിക്കും ഇലക്ട്രോണിക്‌സ് സിറ്റിയില്‍ വച്ച് അസംബിള്‍ ചെയ്‌തെടുക്കുക. ഓരോ കോച്ചിനും 21 മീറ്റര്‍ നീളമുണ്ട്. ആറ് കോച്ചുകളാണുള്ളത്.

ബെംഗളുരു മെട്രോയുടെ യെല്ലോ ലൈനിലായിരിക്കും ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസ് നടത്തുക.

ബെംഗളുരുവിലെ ആര്‍വി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈനില്‍ 16 സ്‌റ്റേഷനുകളുണ്ട്.