image

16 April 2024 6:40 AM GMT

News

ട്രാഫിക് നിയമം ലംഘിച്ചത് 270 തവണ; സ്ത്രീ യാത്രികയ്ക്ക് പിഴ ചുമത്തിയത് 1.36 ലക്ഷം രൂപ

MyFin Desk

ട്രാഫിക് നിയമം ലംഘിച്ചത് 270 തവണ; സ്ത്രീ യാത്രികയ്ക്ക് പിഴ ചുമത്തിയത് 1.36 ലക്ഷം രൂപ
X

Summary

  • സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ട്രാഫിക് നിയമ ലംഘനം കണ്ടെത്തിയത്
  • തെറ്റായ ദിശയിലും, ഹെല്‍മറ്റ് ഇല്ലാതെയും സ്‌കൂട്ടര്‍ ഓടിക്കുന്നതിന്റെയും, സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവിയില്‍
  • സ്‌കൂട്ടര്‍ അധികൃതര്‍ കണ്ടുകെട്ടി


ബെംഗളുരുവില്‍ ഒന്നിലധികം തവണ ഗതാഗത നിയമം ലംഘിച്ചതിന് സ്ത്രീ യാത്രികയ്ക്ക് 1.36 ലക്ഷം രൂപ ട്രാഫിക് പൊലീസ് പിഴ ചുമത്തി. ഇവരുടെ സ്‌കൂട്ടറും അധികൃതര്‍ കണ്ടുകെട്ടിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ട്രാഫിക് നിയമ ലംഘനം കണ്ടെത്തിയത്. തെറ്റായ ദിശയിലും, ഹെല്‍മറ്റ് ഇല്ലാതെയും സ്‌കൂട്ടര്‍ ഓടിക്കുന്നതിന്റെയും, സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ഇവര്‍ 270 തവണ നിയമലംഘനം നടത്തിയതായി കണ്ടെത്തി.

ബെംഗളുരു നഗരത്തിനുള്ളിലെ ബനസ്വാഡിയിലെ കോക്‌സ് ടൗണിലും പരിസരത്തുമാണ് ഇവര്‍ പതിവായി നിയമ ലംഘന നടത്തിക്കൊണ്ട് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.