7 Feb 2024 11:35 AM IST
Summary
- ഭാരത് പേയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള കണ്ടെത്തലുകളെ കുറിച്ചു കോര്‍പറേറ്റ് കാര്യ മന്ത്രാലയം ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്
- നിരവധി വ്യാജ ഇടപാടുകളിലൂടെ അഷ്‌നീര്‍ ഗ്രോവറും ഭാര്യയും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഭാരത് പേ പരാതി നല്‍കിയിരുന്നു
- 2022 മാര്‍ച്ച് മാസം കമ്പനിയുടെ എംഡി സ്ഥാനത്തു നിന്നും അഷ്‌നീര്‍ ഗ്രോവര്‍ രാജിവച്ചു
ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ഭാരത് പേക്ക് കോര്‍പറേറ്റ് കാര്യ മന്ത്രാലയം നോട്ടീസ് അയച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സഹസ്ഥാപകനായ അഷ്‌നീര്‍ ഗ്രോവറിനെതിരെ ആരംഭിച്ച നടപടികളെ കുറിച്ചുമുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണു കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തില്‍ നിന്ന് ഭാരത് പേക്ക് നോട്ടീസ് അയച്ചത്.
ഭാരത് പേയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിച്ച ഡല്‍ഹി പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ചും കോര്‍പറേറ്റ് കാര്യ മന്ത്രാലയം ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
2022 ജനുവരിയില്‍ ഭാരത് പേ സഹസ്ഥാപകന്‍ അഷ്‌നീര്‍ ഗ്രോവറിനെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഭാരത് പേ നല്‍കിയ പരാതിയിലാണു ഡല്‍ഹി പൊലീസ് അന്വേഷണം നടത്തിയത്. നിരവധി വ്യാജ ഇടപാടുകളിലൂടെ അഷ്‌നീര്‍ ഗ്രോവറും ഭാര്യയും ബന്ധുക്കളും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് 2022 മാര്‍ച്ച് മാസം കമ്പനിയുടെ എംഡി സ്ഥാനത്തു നിന്നും അഷ്‌നീര്‍ ഗ്രോവര്‍ രാജിവയ്ക്കുകയും ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
