15 March 2023 2:07 PM IST
ബിഐഎസ് മാനദണ്ഡം വിദ്യാർഥികളിലേക്കും, ശാസ്ത്ര ക്ലാസുകളൊരുക്കി ഉത്പന്നം മികവുറ്റതാക്കും
MyFin Desk
Summary
സ്‌കൂളുകൾ, കോളേജുകൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നിരവധി വിദ്യാർത്ഥികൾക്ക് കോഴ്സ് പ്രയോജനപ്പെടുമെന്നാണ് ബിഐഎസ് പ്രതീക്ഷിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കായി ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി ഐ എസ് ), 'ലേര്‍ണിംഗ് വയ സ്റ്റാന്‍ഡേര്‍ഡ്സ്' പദ്ധതി നടപ്പിലാക്കുന്നു. ബി ഐഎസ്, വിവിധങ്ങളായ ഉത്പന്നനങ്ങള്‍ക്ക് അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ ശാസ്ത്രീയമായി മനസിലാക്കി, ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും, പ്രവര്‍ത്തനത്തിലും ഗുണ നിലവാരത്തിലും ഈ നിര്‍ദേശങ്ങള്‍ എത്രത്തോളം പ്രയോഗികമാക്കാം എന്ന തരത്തില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്നതിനുള്ള പാഠ്യ പദ്ധതിയാണിത്.
നിത്യ ജീവിതത്തില്‍ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ സൈദ്ധാന്തികവും യഥാര്‍ഥവുമായ അന്തരം നികത്താന്‍ ഈ പാഠ്യ പദ്ധതി സഹായിക്കുമെന്ന് ബിഐഎസിന്റെ ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു.
രാജ്യത്തെ ഗുണ നിലവാരമേന്മയെ പ്രചോദിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കും. സ്‌കൂളുകള്‍, കോളേജുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പ്രയോജനപ്പെടുമെന്നാണ് ബിഐഎസ് പ്രതീക്ഷിക്കുന്നത്.
പ്രധാനമായും നിത്യോപയോഗ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒപ്പം വിദ്യാര്‍ത്ഥികളുടെ പാഠ്യ പദ്ധതിയിലുള്ള പ്രസക്തിയും, വ്യാവസായിക പ്രയോഗങ്ങളും പരിഗണിക്കുന്നുണ്ട്.
ബിഐഎസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അവതരിപ്പിക്കുന്ന പാഠ്യ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട അധികൃതര്‍ കൈമാറും.ഇതിനു മുന്‍പ് ബിഐഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 'സ്റ്റാന്‍ഡേര്‍ഡ്‌സ് ക്ലബ്ബ്' പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് നിലവിലെ 'ലേണിംഗ് സയന്‍സ് വയ സ്റ്റാന്‍ഡേര്‍ഡ്‌സ്' സീരീസ്.
ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഏകദേശം 4200 ഓളം ക്ലബ്ബുകള്‍ പദ്ധതിക്കായി രൂപീകരിച്ചിട്ടുണ്ട്. 3,400 ഓളം പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലബ്ബുകളുടെ നേതൃത്വം വഹിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
