image

1 April 2023 9:34 AM GMT

News

ബൈജൂസിന്റെ 'വാല്യൂവേഷൻ' 50 ശതമാനം കുറച്ച് ബ്ലാക്ക് റോക്ക്

MyFin Desk

blackrock halves byjus valuation
X

Summary

2022 ഏപ്രിലിൽ യൂണിറ്റിന് 4660 ഡോളർ നിരക്കിൽ ഓഹരിയുടെ വാല്യൂവേഷൻ ഉയർത്തിയിരുന്നു


യു എസ് ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ബ്ലാക്ക് റോക്ക്, അവരുടെ കൈവശമുള്ള ഇന്ത്യയിലെ തന്നെ പ്രമുഖ എഡ് ടെക്ക് കമ്പനി ബൈജൂസിന്റെ ഓഹരികള്‍ പുനര്‍ മൂല്യ നിര്‍ണയം നടത്തി. വാല്യൂവേഷനില്‍ 50 ശതമാനത്തിന്റെ കുറവാണു വരുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതല്‍ ഓഹരി വാല്യൂവേഷനില്‍ കമ്പനി കുറവ് വരുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 22 ബില്യണ്‍ യുഎസ് ഡോളറായിരുന്നു കമ്പനിയുടെ മൂല്യം.

ഒരു ശതമാനത്തില്‍ താഴെ ഓഹരികള്‍ മാത്രമാണ് ബ്ലാക്ക് റോക്കിന്റെ കൈവശമുള്ളത്. 2022 ഡിസംബറില്‍ യൂണിറ്റിന് 2400 ഡോളര്‍ നിരക്കില്‍ മൂല്യം കുറക്കുകയായിരുന്നു. ഇതോടെ വാല്യൂവേഷന്‍ 11 .5 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഇരു കമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

2021 സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസിന് 4588 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. തൊട്ടു മുന്‍പുള്ള വര്‍ഷം ഉണ്ടായ നഷ്ട്ടത്തെക്കാള്‍ 19 മടങ്ങ് വര്‍ധനവാണ് ഉണ്ടായത്. ഇതില്‍ ബൈജൂസിന്റെ മറ്റൊരു സ്ഥാപനമായ 'വൈറ്റ് ഹാറ്റ് ജൂനിയര്‍' ആകെ നഷ്ടത്തിന്റെ 26.73 ശതമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ ലാഭകരമാക്കുന്നതിനു കമ്പനി ലക്ഷ്യമിട്ടിരുന്നു.

നഷ്ടം നികത്തുന്നതിന് ഭാഗമായി കമ്പനി ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഡിസംബറില്‍ കമ്പനിക്ക് അതിന്റെ ക്യാഷ് റിസര്‍വുകളില്‍ നിന്ന് പണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ 1.2 ബില്യണ്‍ ഡോളര്‍ വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കുന്നതിന് ഏകദേശം 500-800 മില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസിലെ ആസ്തികള്‍ ലിക്വിഡേറ്റ് ചെയ്യാന്‍ വായ്പ ദാതാക്കള്‍ നിര്‍ദേശിച്ചിരുന്നു.