14 Feb 2026 7:23 PM IST
Summary
ബംഗ്ലാദേശില്‍ വിചാരണ നേരിടാന്‍ ഹസീനയെ ഇന്ത്യ കൈമാറണമെന്ന ആവശ്യം ബിഎന്‍പി ആവര്‍ത്തിച്ചിട്ടുണ്ട്
ബംഗ്ലാദേശിന്റെ താല്‍പര്യങ്ങള്‍ക്കും ജനങ്ങളുടെ ക്ഷേമത്തിനുമായിരിക്കും പ്രഥമ പരിഗണനയെന്ന് നിയുക്ത പ്രധാനമന്ത്രിയും ബിഎന്‍പി ചെയര്‍മാനുമായ താരിഖ് റഹ്‌മാന്‍. ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. പുതിയ പാര്‍ട്ടി ധാക്കയില്‍ അധികാരത്തിലെത്തുന്നത് സസുക്ഷ്മം വീക്ഷിക്കുകയാണ്. ബിഎന്‍പിയുടെ നിലപാട് എന്താണ് കേന്ദ്രം പരിശോധിക്കുന്നു. എന്നാല്‍ പ്രത്യാശക്ക് വഴിയൊരുങ്ങുന്നില്ലെന്ന സൂചനയാണ് തുടക്കത്തില്‍ ലഭിക്കുന്നത്. വിചാരണ നേരിടാന്‍ ഹസീനയെ ഇന്ത്യ കൈമാറണമെന്ന ആവശ്യം ബിഎന്‍പി ആവര്‍ത്തിച്ചത് ഇതിനുദാഹരണമാണ്.
നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഹസീനയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്ന് മുതിര്‍ന്ന ബിഎന്‍പി നേതാവ് സലാഹുദ്ദീന്‍ അഹമ്മദ് പറഞ്ഞു. 'ഇത് രണ്ട് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്. ബംഗ്ലാദേശില്‍ വിചാരണ നേരിടാന്‍ അവരെ തിരിച്ചയക്കാന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു,'' അഹമ്മദ് പറഞ്ഞു.
ഇന്ത്യയുള്‍പ്പെടെയുള്ള എല്ലാ അയല്‍ക്കാരുമായും ബംഗ്ലാദേശ് സാധാരണ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അത് പരസ്പര ബഹുമാനത്തിലും തുല്യതയിലും അധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരിഖ് റഹ്‌മാന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ 297 സീറ്റുകളില്‍ 209 സീറ്റുകള്‍ നേടി. വലതുപക്ഷ ജമാഅത്തെ ഇസ്ലാമി 68 സീറ്റുകളും നേടി. ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
