image

24 Jan 2022 3:42 AM GMT

Banking

ബജറ്റ്, നികുതി ആനുകൂല്യമുള്ള സ്ഥിര നിക്ഷേപത്തിന്റെ കാലാവധി കുറയ്ക്കുമോ?

MyFin Desk

ബജറ്റ്, നികുതി ആനുകൂല്യമുള്ള സ്ഥിര നിക്ഷേപത്തിന്റെ കാലാവധി കുറയ്ക്കുമോ?
X

Summary

നിലവില്‍ ആദായ നികുതി ചട്ടം സെക്ഷന്‍ 80 സി അനുസരിച്ച് 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവുണ്ട്. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, പി പി എഫ്, ഇന്‍ഷുറന്‍സ്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം, പെന്‍ഷന്‍ ഫണ്ട്, അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപം, തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്ന വലിയ ബ്രാക്കറ്റാണ് ഇത്. നിലവില്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഈ സെക്ഷന്‍ അനുസരിച്ച് പലിശ ഇളവ് ലഭിക്കണമെങ്കില്‍ അഞ്ച് വര്‍ഷത്തെ ലോക് ഇന്‍ പീരിയഡുണ്ട്. എന്നാല്‍ ഇ എല്‍ […]


നിലവില്‍ ആദായ നികുതി ചട്ടം സെക്ഷന്‍ 80 സി അനുസരിച്ച് 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവുണ്ട്. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, പി പി എഫ്, ഇന്‍ഷുറന്‍സ്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം, പെന്‍ഷന്‍ ഫണ്ട്, അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപം, തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്ന വലിയ ബ്രാക്കറ്റാണ് ഇത്.
നിലവില്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഈ സെക്ഷന്‍ അനുസരിച്ച് പലിശ ഇളവ് ലഭിക്കണമെങ്കില്‍ അഞ്ച് വര്‍ഷത്തെ ലോക് ഇന്‍ പീരിയഡുണ്ട്. എന്നാല്‍ ഇ എല്‍ എസ് എസ് പോലുള്ള നിക്ഷേപത്തിന് ഇത് മൂന്ന് വര്‍ഷമാണ്. ബാങ്ക് സ്ഥിര നിക്ഷേപം ആകര്‍ഷകമാക്കാന്‍ ലോക് ഇന്‍ പീരിയഡ് മൂന്ന് വര്‍ഷമാക്കി ചുരുക്കണമെന്നാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
നിലവില്‍ പലിശ നിരക്ക് കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ ബാങ്ക് എഫ് ഡി യ്ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കുറവാണ്. ഇത് പരിഹരിച്ച് ബാങ്കിലേക്കുള്ള നിക്ഷേപമൊഴുക്ക് തുടരാന്‍ നികുതി ആനുകൂല്യ നിക്ഷേപ കാലയളവ് കുറയ്ക്കുക വഴി കഴിയും എന്നാണ് പ്രതീക്ഷ. ബജറ്റില്‍ ഇതു സംബന്ധിച്ച അനുകൂല തീരുമാനം പ്രതീക്ഷിക്കുകയാണ് ബാങ്കിംഗ് മേഖല.