image

27 Jan 2023 5:36 AM GMT

Budget

സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം: പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ് കൂടുതൽ മേഖലകളിൽ

MyFin Desk

start up budge expectations
X


ഡെല്‍ഹി: ആഭ്യന്തര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ പ്രാപ്തമാക്കാൻ ചില മേഖലകളില്‍ നിലവിലുള്ള ഇന്‍വേര്‍ട്ടഡ് ഡ്യൂട്ടി (അസംസ്‌കൃത വസ്തുക്കള്‍ക്ക് അന്തിമ ഉത്പന്നങ്ങളെക്കാള്‍ നികുതി ഏര്‍പ്പെടുത്തുന്നത്) പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലൂണ്ടായേക്കാം. സ്റ്റാർട്ട്പ്പ് മേഖല ഇതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്.

സാമ്പത്തിക ഇളവുകള്‍ നല്‍കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി കൂടുതല്‍ മേഖലകള്‍ക്കു കൂടി പ്രഖ്യാപിച്ചേക്കാമെന്ന പ്രതീക്ഷയുമുണ്ട്. പ്രധാന്‍ മന്ത്രി ഗതിശക്തി പദ്ധതിയുടെ ഭാഗമായുള്ള നെറ്റ് വര്‍ക്ക് പ്ലാനിംഗ് ഗ്രൂപ്പ് (എന്‍പിജി) അനുമതി നല്‍കിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതും പരിഗിണിച്ചേക്കും.

സര്‍ക്കാര്‍ നിലവില്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഫണ്ട് ഓഫ് ഫണ്ട്‌സ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് സ്‌കീം, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം, ക്രെഡിറ്റ് ഗാരന്റി സ്‌കീം ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിരവധി പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2016 ജനുവരിയിലാണ് സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.