image

2 Feb 2024 7:32 AM GMT

India

റെയില്‍വേ ഇടനാടികള്‍ വെയിറ്റിംഗ് ലിസ്റ്റ് പ്രശ്‍നം പരിഹരിക്കും; അശ്വിനി വൈഷ്ണവ്

MyFin Desk

Railways to solve passenger waiting list issues, says Union Railway Minister
X

Summary

  • മൂന്ന് ഇടനാഴികള്‍ ഇവ; ഊര്‍ജ്ജം-ധാതുക്കള്‍-സിമന്റ് ഇടനാഴി, പോര്‍ട്ട് കണക്റ്റിവിറ്റി ഇടനാഴി,
  • ജനുവരി അവസാനത്തോടെ റെയില്‍വേയുടെ കാപെക്സ് ബജറ്റിന്റെ 82 ശതമാനം ഇതിനകം കൈവരിച്ചു
  • 2024-25 ലെ മൊത്തം ബജറ്റ് വിഹിതം 2.52 ലക്ഷം കോടി


ഇടക്കാല ബജറ്റില്‍ റെയില്‍വേക്കായി പ്രഖ്യാപിച്ച മൂന്ന് സാമ്പത്തിക ഇടനാഴികള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യകും. ഇതോടെ യാത്രക്കാരുടെ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് പ്രശ്‌നം അവസാനിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഊര്‍ജ്ജം-ധാതുക്കള്‍-സിമന്റ് ഇടനാഴി, പോര്‍ട്ട് കണക്റ്റിവിറ്റി ഇടനാഴി, ഉയര്‍ന്ന ഗതാഗത സാധ്യതയുള്ള ഇടനാഴി എന്നിവയാണ് 2024-25 ഇടക്കാല ബജറ്റില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്.

ഈ ഇടനാഴികളുടെ ബാഗമായി 40,000 കിലോമീറ്റര്‍ റെയില്‍പാതകളാണ് സ്ഥാപിക്കുക. ഇത് നെറ്റ് വര്‍ക്ക് ശേഷിവര്‍ധിപ്പിക്കുമെന്നും 2030-31 ഓടെ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിന്റെ പ്രശ്‌നം അവസാനിക്കുമെന്നുമാണ് നിലയിരുത്തല്‍. ചരക്ക് തീവണ്ടികള്‍ മാത്രം കൈകാര്യം ചെയ്യുന്ന പ്രത്യേക ചരക്ക് ഇടനാഴികളേക്കാള്‍ മള്‍ട്ടി മോഡല്‍ ഇടനാഴികളായിരിക്കും ഇവയെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ ഇടനാഴികളില്‍ 434 പദ്ധതികളുണ്ടെന്നും അവ ഏകദേശം 11 ലക്ഷം കോടി രൂപയ്ക്ക് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡുകളിലെ മലിനീകരണം കുറയ്ക്കാനും ലോജിസ്റ്റിക്സിന്റെ വില കുറയുന്നത് ഉറപ്പാക്കാനും സഹായിക്കുന്ന ഊര്‍ജം, ലോഹം, സിമന്റ് ഇടനാഴിയാണ് ആദ്യം. രണ്ടാമത്തേത് തുറമുഖ കണക്റ്റിവിറ്റിയാണ്, അത് റെയില്‍വേ വഴി തുറമുഖങ്ങളിലേക്ക് മള്‍ട്ടി-മോഡ് ഗതി ശക്തി വഴി തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കും,'' വൈഷ്ണവ് പറഞ്ഞു.

മൂന്നാമത്തെ ഇടനാഴിയെ അമൃത് ചതുര്‍ഭുജ് എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. 'നമ്മുടെ റെയില്‍ ശൃംഖലയുടെ ആകൃതി നോക്കുകയാണെങ്കില്‍, അത് ഒരു ചതുര്‍ഭുജത്തിന്റെയും ഡയഗണലുകളുടെയും രൂപത്തിലാണ്. ഇത് നമ്മുടെ റെയില്‍വേ ശൃംഖലയ്ക്ക് സമാനമായ ഹൈവേകളുടെ സുവര്‍ണ്ണ ചതുര്‍ഭുജത്തിന് സമാനമാണ്. അതിനാല്‍, ഉയര്‍ന്ന ജനസാന്ദ്രതയുള്ള ട്രാഫിക് റൂട്ടുകളില്‍ അമൃത് ചതുര്‍ഭുജ് ആരംഭിക്കും,' റെയില്‍വേ മന്ത്രി പറഞ്ഞു. റെയില്‍വേയാണ് ഏറ്റവും മലിനീകരണം കുറഞ്ഞ മോഡ്. കാര്‍ബണ്‍ പുറന്തള്ളലിന്റെ 90 ശതമാനവും ഇതോടെ കുറയുമെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.

'റെയില്‍ ഗതാഗതം 40-50 ശതമാനം നിരക്ക് കുറഞ്ഞതാണെന്നും അതിനാല്‍ ഇത് നമ്മുടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ പരിവര്‍ത്തനം കൊണ്ടുവരും. അത് കൂടുതല്‍ കാര്യക്ഷമവും ഉല്‍പ്പാദനക്ഷമവും സുസ്ഥിരവുമാക്കും.വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകളുടെ വിജയം മറ്റെല്ലാ കോച്ചുകളും നവീകരിക്കാനുള്ള വഴി റെയില്‍വേയ്ക്ക് കാണിച്ചുതന്നു,' മന്ത്രി പറഞ്ഞു.