24 Nov 2025 11:32 AM IST
Summary
25000 കോടി രൂപയോളം വിപണി മൂല്യം ഇടിഞ്ഞതിന് ശേഷം ടെറ്റ ടെക്ക് ഓഹരികളിൽ പച്ച കത്തി
ഒറ്റയടിക്ക് 25000 രൂപയോളം വിപണി മൂല്യം ഇടിഞ്ഞ ടെക്ക് കമ്പനിയാണ്. ടാറ്റ ടെക്ക് ഓഹരികൾ തിരിച്ചു കയറുന്നു. ഓഹരി ഒന്നിന് 677 .25 രൂപയിലാണ് ഉച്ചക്ക് 11 മണിയോടെ ടാറ്റ ടെക്ക് ഓഹരി വില. ഏറ്റവും ഉയർന്ന നിലയിൽ നിന്ന് കമ്പനിയുടെ ഓഹരി വില 25000 കോടി രൂപ വരെ ഇടിഞ്ഞിരുന്നു. ലിസ്റ്റിംഗിലെ ഉയർന്ന നിലയിൽ നിന്ന് ഏകദേശം 50 ശതമാനം ഓഹരി വില ഇടിഞ്ഞതാണ് കാരണം. ടാറ്റ ടെക്നോളജീസിന്റെ ഓഹരികൾ 2023 നവംബറിലാണ് ലിസ്റ്റ് ചെയ്തത്.
ഇത് ഒരു സ്വപ്ന തുല്യമായ ലിസ്റ്റിംഗാണ്. അതിന്റെ ഐപിഒ വിലയേക്കാൾ 140 ശതമാനം വലിയ പ്രീമിയത്തിലാണ് തുടക്കത്തിൽ ട്രേഡ് ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ കമ്പനികളിൽ ഒന്നായ ടാറ്റ ടെക് ഐപിഒയിൽ പങ്കെടുക്കാൻ നിക്ഷേപകർ വലിയ തിരക്ക് കാണിച്ചിരുന്നു.. എന്നാൽ, ടാറ്റ ടെക് ഓഹരികൾ 1220 രൂപയിൽ നിന്ന് നിലവിലെ മൂല്യത്തിലേക്ക് പിന്നീട് ഇടിഞ്ഞു. ലിസ്റ്റിംഗ് വിലയേക്കാൾ ഏകദേശം 50 ശതമാനത്തിൽ താഴെയാണ് ഇപ്പോൾ വ്യാപാരം. ഓഹരി വിലയിൽ കുത്തനെയുണ്ടായ ഇടിവാണ് ടാറ്റാ ടെക്കിന്റെ വിപണി മൂല്യം 53,000 കോടി രൂപയിൽ നിന്ന് 27,567 കോടി രൂപയായി കുറയാൻ കാരണം.
2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ടാറ്റ ടെകിൻ്റെ പാദഫല റിപ്പോർട്ട് സമ്മിശ്രമാണ്. വാർഷികാടിസ്ഥാനത്തിൽ 165.50 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തത്. 2025 സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 157.41 കോടി രൂപ അറ്റാദായത്തിൽ നിന്ന് അഞ്ച് ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. പ്രവർത്തന വരുമാനം വാർഷികാടിസ്ഥാനത്തിൽ 2,323.33 കോടി രൂപയായി ഉയർന്നു. 25 സാമ്പത്തിക വർഷത്തി രണ്ടാം പാദത്തിൽ ഇത് 1,296.45 കോടി രൂപയായിരുന്നു. എന്നാൽ നികുതിക്ക് മുമ്പുള്ള വരുമാനം 11 .8 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
