image

1 Feb 2026 8:37 AM IST

India

Union Budget 2026 Time :കേന്ദ്ര ബജറ്റ് രാവിലെ 11 ന്; ബജറ്റ് ബാഗിൽ കണ്ണും നട്ട് രാജ്യം, വരുമോ ഭവന വായ്പാ ഇളവുകൾ?

MyFin Desk

Union Budget 2026 Time :കേന്ദ്ര ബജറ്റ് രാവിലെ 11 ന്;  ബജറ്റ് ബാഗിൽ കണ്ണും നട്ട് രാജ്യം, വരുമോ ഭവന വായ്പാ ഇളവുകൾ?
X

Summary

ബജറ്റ് ബാഗിൽ എന്തൊക്കെ? കണ്ണും നട്ട് രാജ്യം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും ബജറ്റ് ബാഗിൽ എന്തുണ്ടാകും എന്ന് ആകാംക്ഷ.


എൻഡിഎ സർക്കാരിൻ്റെ 15 -ാം ബജറ്റ് അവതരണത്തിന് കാതോർത്ത് രാജ്യം. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ധനമന്ത്രി നിർമലാ സീതാരാമൻ തുടർച്ചയായ ഒൻപതാം ബജറ്റ് അവതരണവുമായി പി ചിദംബരത്തിന് ഒപ്പമെത്തും. 10 ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയാണ് ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്താണ് ഇനി ഇരുവരും. രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾക്കും അടിസ്ഥാന മേഖലകളിലെ പദ്ധതികൾക്കും കാതോർക്കുകയാണ് രാജ്യം.

കേന്ദ്ര ബജറ്റിൽ പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നത് എന്താണ്?

പഴയ ആദായ നികുതിസ്ലാബിൽ തുടരുന്ന നികുതിദായകർ സ്ലാബിലെ ഇളവുകളിൽ കൂടുതൽ വ്യക്തത പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം, ആദായനികുതി സമ്പ്രദായത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയതിനാൽ, ഇത്തവണ വലിയ പരിഷ്കാരങ്ങൾക്ക് സാധ്യതയില്ല. എന്നാൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചേക്കും.

ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനുമായി സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർദ്ധനവ് ഉണ്ടാകുമോ എന്ന് നികുതി ദായകർ ഉറ്റുനോക്കുന്നു. നിലവിൽ, പഴയ നികുതി സ്ലാബിന് കീഴിലുള്ള നികുതിദായകർക്ക് 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനാണ് ലഭിക്കുന്നത്. പുതിയ സ്ലാബ് തിരഞ്ഞെടുക്കുന്നവർക്ക് 75,000 രൂപയുടെ ഡിഡക്ഷനാണ് ലഭിക്കുക. സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഒരു ലക്ഷം രൂപയായി ഉയർത്തണമെന്ന് ആവശ്യമുണ്ട്.

ഭവന വായ്പ പലിശ ആനുകൂല്യം വരുമോ?

നിലവിൽ, പഴയ നികുതി വ്യവസ്ഥയിലുള്ളവർക്ക് മാത്രമേ സ്വന്തമായി താമസിക്കുന്ന ഭവന വായ്പയ്ക്ക് നൽകുന്ന പലിശയിൽ പ്രതിവർഷം 2 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കൂ. പുതിയ വ്യവസ്ഥയിലേക്ക് ഈ ആനുകൂല്യം വ്യാപിപ്പിക്കുമോ എന്ന് ഒരുവിഭാ​ഗം ഉറ്റുനോക്കുന്നുണ്ട്. നടപടി ഉണ്ടാാൽ അഫോഡബ്ൾ ഹൗസിഹ് മേഖലയ്ക്ക് ഉത്തേജനം ലഭിക്കും.

പ്രൊവിഡന്റ് ഫണ്ട്, പിപിഎഫ്, ചില മ്യൂച്വൽ ഫണ്ട് നിക്ഷേങ്ങൾ തുടങ്ങിയവയിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇളവ് നൽകുന്ന ആദായ നികുതി വകുപ്പാണ് സെക്ഷൻ 80 സി. വർഷങ്ങളായി 1.5 ലക്ഷം രൂപയുടെ പരിധി മാറിയിട്ടില്ല. ഈ പരിധി ഉയ‍ർത്തണമെന്ന് ഒരു വിഭാ​ഗം നാളുകളായി ആവശ്യപ്പെടുന്നുണ്ട്.