image

1 Feb 2026 10:39 AM IST

India

Union Budget 2026 Key Highlights : കേരളത്തിൽ ധാതുവിഭവ ഇടനാഴി, സെമി കണ്ടക്ടർ വ്യവസായ രംഗത്തിനായി 40000 കോടി രൂപ, പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ.

Rinku Francis

Union Budget 2026 Key Highlights : കേരളത്തിൽ ധാതുവിഭവ ഇടനാഴി, സെമി കണ്ടക്ടർ വ്യവസായ രംഗത്തിനായി 40000 കോടി  രൂപ, പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ.
X

Summary

Union Budget 2026 Highlights : വികസിത ഭാരതത്തിലേക്കുള്ള പുതിയ റോഡ്മാപ്. കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെ? പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ


വികസിത ഭാരതം എന്ന സർക്കാരിൻ്റെ സ്വപ്നത്തിൻ്റെ ചുവടുപിടിച്ച് രാജ്യത്തെ ആദ്യഫുൾടൈം വനിതാ ധനമന്ത്രിയുടെ ഒൻപതാം ബജറ്റ് അവതരണം. രാജ്യത്തെ സംബന്ധിച്ച് 2026 - 27 സാമ്പത്തിക വർഷത്തെ ബജറ്റ് നിർണായകമാണ്.

യുഎസ് ചുമത്തുന്ന ഉയർന്ന തീരുവയെ തുടർന്നുള്ള ആശങ്കകൾ, ഇന്ത്യൻ വിപണിയിൽ നിന്ന് പിന്തിരിഞ്ഞുകൊണ്ടിരിക്കുന്ന നിക്ഷേപകർ, രൂപയുടെ മൂല്യം ഇടിവ്, കുറഞ്ഞ നോമിനൽ ജിഡിപി വളർച്ച, ഉയരുന്ന കടം- ജിഡിപി അനുപാതം, ഉയർന്ന തൊഴിലില്ലായ്മ തുടങ്ങി ഒട്ടേറെ വെല്ലുവിളികളുടെ നടുവിലായിരുന്നു ബജറ്റ് അവതരണം.

കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെ?

* വികസിത ഭാരതത്തിലേക്കുള്ള സ്വപനത്തിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കാൻ രാജ്യത്തിനാകും എന്ന് പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസം​ഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശംസ. ഉയർന്ന അനിശ്ചിതത്വങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും സമയത്തെയും മുന്നേറ്റം ചൂണ്ടിക്കാട്ടിയായിരുന്നു തുടക്കം.

മൂന്ന് കാര്യങ്ങളിൽ ഊന്നൽ

* മത്സരശേഷി വർദ്ധിപ്പിച്ച് സാമ്പത്തിക വളർച്ച നിലനിർത്തുന്നതിന് ബജറ്റിൽ ഊന്നൽ നൽകും. ഇന്ത്യയുടെ അഭിവൃദ്ധിയിൽ പൊതുജനങ്ങളെ പങ്കാളികളാക്കും. 'സബ് കാ സാത്ത്, സബ് കാ വികാസ്' എന്ന കർത്തവ്യം ഉറപ്പാക്കും. ഓരോ കുടുംബത്തിനും, സമൂഹത്തിനും, പ്രദേശത്തിനും ഇതിനുവേണ്ട വിഭവങ്ങൾ ഒരുക്കും.

* കേന്ദ്ര ബജറ്റിൽ യുവ ശക്തിക്കും പ്രാധാന്യം

* ധാതുവിഭവങ്ങളുടെ ഖനനത്തിനായുൾപ്പെടെ പ്രത്യേക പദ്ധതി- കേരളത്തിനും പിന്തുണ. വിഭവധാതു സമ്പന്നമായ സംസ്ഥാനങ്ങളിൽ പ്രത്യേക റെയർ എർത്ത് മൈനിങ് കോറിഡോർ വരും. പരാമർശിച്ചത് ആന്ധ്ര, ഒഡീഷ, തമിഴ്നാട് സ്ംസ്ഥാനങ്ങളുടെ പേരും.

* ഇന്ത്യയെ ആഗോള ബയോഫാർമ നിർമാണ ഹബ്ബാക്കും. 10000 കോടി രൂപ വകയിരുത്തി.

* ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായ രംഗത്തിനായി 40000 കോടി രൂപ വകയിരുത്തി.

* നാച്ചുറർ ഫൈബേഴ്സിനായി പ്രത്യേക പദ്ധതി. കരകൌശല വിദഗ്ധർക്കും നെയ്ത്തുകാർക്കും പിന്തുണ.

* അത്യാധുനിക മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ രാജ്യത്ത് സ്ഥാപിക്കും. മഹാത്മഗാന്ധി ഗ്രാം സമാജ് പദ്ധതി പ്രഖ്യാപിച്ചു. ടെക്സ്റ്റൈൽ വിപണിക്ക് ഉത്തേജനമാകും. തയ്യൽക്കാർക്ക് സാങ്കേതിക പരിശീലനം നൽകും.

* കണ്ടെയ്നർ നിർമ്മാണത്തിനായി 5 വർഷത്തേക്ക് 10,000 കോടി

* ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചു. കേരളത്തിന് അവഗണന

* പ്രത്യേക ഇൻഫ്രാസ്ട്രക്ചർ ഗ്യാരൻ്റി ഫണ്ടുകൾ രൂപീകരിക്കും.

* മെഡിക്കൽ ടൂറിസം ഹബ്ബുകൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് പിന്തുണ. സ്വകാര്യ കമ്പനികളുമായി സഹകരിക്കാം. പ്രത്യേക പദ്ധതി.

* ഹോസ്പിറ്റാലിറ്റി മേഖലക്കായി പ്രത്യേക ഇൻ്സ്റ്റിറ്റ്യൂട്ട്

* വിദേശികൾക്ക് ഇനി നേരിട്ട് ഇന്ത്യൻ ഓഹരികൾ വാങ്ങാം

ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് ഇപ്പോൾ പോർട്ട്ഫോളിയോ നിക്ഷേപ പദ്ധതി വഴി ഓഹരികളിൽ നിക്ഷേപിക്കാനാകും. വ്യക്തിഗത പരിധി 5% ൽ നിന്ന് 10% ആയി ഉയർത്തും. എല്ലാ നിക്ഷേപകരുടെയും സംയോജിത പരിധി 24 ശതമാനമാക്കും.

എഐക്കായി പ്രത്യേക പദ്ധതി

* ഒപ്‌റ്റോമെട്രി, റേഡിയോളജി, അനസ്‌തേഷ്യ തുടങ്ങിയ 10 വിഭാഗങ്ങളിലായി 1 ലക്ഷം അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾക്ക് അവസരങ്ങൾ നൽകും.

*1. 5 ലക്ഷം കെയ‍ർ ​ഗിവർമാർക്ക് പരിശീലനം നൽകും.

*ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ​ഗെയിമിങ് മേഖലക്കായി പ്രത്യേക പദ്ധതി

കായിക മേഖലക്ക് പിന്തുണ

*കായിക മേഖലക്ക് പ്രത്യേക പിന്തുണ. പ്രത്യേക പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. ഖേലോ ഇന്ത്യ മിഷൻ രൂപീകരിച്ചു.

* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി രൂപീകരിക്കും

* വനിതകൾക്കായി ഷീ മാർട്ട് പദ്ധതി. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ വരും.

* 500 ജലസംഭരണികൾ വികസിപ്പിക്കും. തീരദേശ പ്രദേശങ്ങളിലെ മത്സ്യബന്ധനത്തിന് പിന്തുണ. ക്ഷീര കർഷക ഉൽ‌പാദക സംഘടനകളെ പ്രോത്സാഹിപ്പിക്കാം. നാളികേര ഉൽ‌പാദന മത്സരശേഷി വർദ്ധിപ്പിക്കും. കശുവണ്ടി, കൊക്കോ എന്നിവയുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി. *മൃഗപരിപാലനത്തിന് പ്രത്യേക ക്രെഡിറ്റ് ലിങ്ക്ഡ് ലോൺ

നികുതി

* നികുതി നിയമങ്ങൾ ലഘൂകരിക്കും

* വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി നികുതി നൽകേണ്ടതില്ല.

*സംസ്ഥാനങ്ങൾക്കായി 1 .4 ലക്ഷം കോടി രൂപ

*വിദേശയാത്രയുടെ ടിസിഎസ് ഇനി രണ്ടു ശതമാനം മാത്രം. നേരത്തെ 5 ശതമാനം ആയിരുന്നു

* വരുമാനം സംബന്ധിച്ച തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത പിഴ

* പുതിയ അക്കാദമിക സെൻ്ററുകൾ വരും.

*