1 Feb 2026 10:01 PM IST
Summary
ഇന്ത്യന്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ഇന്ന് ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ നിലയിലാണെന്ന് ധനമന്ത്രി
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ ഡിഎന്‍എ മാറ്റാന്‍ പോകുന്ന ബജറ്റ് പ്രഖ്യാപനങ്ങളുമായി നിര്‍മ്മല സീതാരാമന്‍. വരാനിരിക്കുന്നത് ബാങ്കുകള്‍ മുതല്‍ ബോണ്ട് മാര്‍ക്കറ്റ് വരെ നീളുന്ന വന്‍ പരിഷ്‌കാരങ്ങള്‍.
ഇന്ത്യന്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ഇന്ന് ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ നിലയിലാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ലാഭക്ഷമത റെക്കോര്‍ഡ് ഉയരത്തിലും, ഗ്രാമീണ ബാങ്കിംഗ് സേവനം തൊണ്ണൂറ്റിയെട്ട് ശതമാനത്തിലും എത്തിനില്‍ക്കുന്നു. ഈ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിനായി 'ഹൈ ലെവല്‍ കമ്മിറ്റി ഓണ്‍ ബാങ്കിംഗ് ഫോര്‍ വികസിത് ഭാരത്' രൂപീകരിക്കാന്‍ ധനമന്ത്രി അനുമതി നല്‍കി. NBFC മേഖലയിലും വന്‍ അഴിച്ചുപണിയാണ് പ്രഖ്യാപിച്ചത്. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ , റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ എന്നിവ പുനഃസംഘടിപ്പിക്കാന്‍ അനുമതി നല്‍കി.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ എഫ്ഇഎംഎ നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി ഇന്ത്യക്കാര്‍ക്കും വിദേശ നിവാസികള്‍ക്കും ഇനി ഇന്ത്യന്‍ ഓഹരി വിപണിയില്‍ കൂടുതല്‍ കരുത്തോടെ ഇടപെടാം. വ്യക്തിഗത നിക്ഷേപ പരിധി അഞ്ച് ശതമാനത്തില്‍ നിന്നും പത്ത് ശതമാനമായി ഉയര്‍ത്തി. മൊത്തം നിക്ഷേപ പരിധി പത്ത് ശതമാനത്തില്‍ നിന്നും ഇരുപത്തിനാല് ശതമാനമാക്കിയും വര്‍ദ്ധിപ്പിച്ചു.ബോണ്ട് മാര്‍ക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ 'ടോട്ടല്‍ റിട്ടേണ്‍ സ്വാപ്‌സ്' അവതരിപ്പിക്കും. ഇത് മാര്‍ക്കറ്റിലെ പണമൊഴുക്ക് വര്‍ദ്ധിപ്പിക്കും.നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ടുകള്‍ക്ക് വലിയ പ്രോത്സാഹനമാണ് അനുവദിച്ചത്. ആയിരം കോടിക്ക് മുകളിലുള്ള ഒറ്റ ബോണ്ട് ഇഷ്യൂവിന് നൂറു കോടി രൂപ ഇന്‍സെന്റീവ് പ്രഖ്യാപിച്ചു. വന്‍കിട നഗരങ്ങളുടെ വികസനത്തിന് ഇത് വലിയ ഊര്‍ജ്ജമാകും.
പഠിക്കാം & സമ്പാദിക്കാം
Home
