image

1 Feb 2026 4:11 PM IST

India

കേന്ദ്ര ബജറ്റ് ; വിദേശ യാത്രക്ക് ചെലവ് കുറയും, ടെലിവിഷനും കാമറക്കും വില കൂടും, വില കൂടുന്നത് എന്തിനൊക്കെ?

MyFin Desk

കേന്ദ്ര ബജറ്റ് ; വിദേശ യാത്രക്ക് ചെലവ് കുറയും, ടെലിവിഷനും കാമറക്കും വില കൂടും, വില കൂടുന്നത് എന്തിനൊക്കെ?
X

Summary

വിദേശ യാത്രകൾക്ക് ചിലവ് കുറയും. ടെലിവിഷൻ, കാമറ എന്നിവക്ക് വില കൂടും. ബജറ്റിന് ശേഷം വില കുറയുന്നതും കൂടുന്നതും എന്തിനൊക്കെ?


യാത്രാ പ്രേമികൾക്ക് ആശ്വാസമാണ്. 2026 ലെ കേന്ദ്ര ബജറ്റിൽ വിദേശ ടൂർ പാക്കേജുകൾക്കുള്ള ടിസിഎസ് അഞ്ചു ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി കുറച്ചിരിക്കുകയാണ്. വിദേശ യാത്ര ചെലവുകൾ കുറയാൻ ഇത് സഹായകരമാകും. വിദേശ ടൂർ പാക്കേജുകൾ ആകർഷകമാകും. അതുപോലെ ഇന്ത്യയിൽ നിന്ന് ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിനു കീഴിൽ വിദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഇളവ് ലഭിക്കും. ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് അയക്കുന്ന തുകക്കാണ് ടിസിഎസ് ഇളവ്. അഞ്ചു ശതമാനം ടിസിഎസ് രണ്ടു ശതമാനമായി ആണ് കുറയുന്നത്.

വില കുറയുന്നത് എന്തിനൊക്കെ?

ബജറ്റ് പ്രഖ്യാപനം വില ഉയർത്താൻ സാധ്യതയുള്ള ഉൽപ്പന്നങ്ങളിൽ ടെലിവിഷൻ, കാമറ എന്നിവയുമുണ്ട്. അതേസമയം വിമാന ഘടകങ്ങൾക്ക് വില കുറയും. (സിവിലിയൻ ആവശ്യങ്ങൾക്കും പരിശീലനത്തിനുള്ള വിമാനങ്ങൾക്കും ഇത് ബാധകമാകും. ) കാൻസർ രോഗികൾക്കുള്ള 17 മരുന്നുകൾക്ക് വില കുറയും.അവശ്യ മരുന്നുകൾക്കും ഇറക്കുമതി ചെയ്ത ചില മരുന്നുകൾക്കും വില കുറയും.

എന്നാൽ കാപ്പി റോസ്റ്റിംഗ്, ബ്രൂയിംഗ്, വെൻഡിംഗ് മെഷീനുകൾക്ക് ഫെബ്രുവരി രണ്ട് മുതൽ വില കൂടും. അമോണിയം ഫോസ്ഫേറ്റ് , അമോണിയം നൈട്രോ-ഫോസ്ഫേറ്റ് വളങ്ങൾക്ക് വില കൂടും.

ടെലിവിഷൻ എക്വിപ്മെൻ്റുകൾക്ക് വില ഉയരുന്നതിനാൽ ടിവി യൂണിറ്റുകൾക്ക് വില വർധന പ്രതീക്ഷിക്കാം. കാമറ, സിനിമ നിർമാണ ഉപകരണങ്ങൾ എന്നിവക്കും വില ഉയരും. അതേസമയം മൈക്രോവേവിന് വില കുറയും. ലെതർ/സിന്തറ്റിക് പാദരക്ഷ നിർമ്മാണത്തിനുള്ള ചില ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കുറയുന്നതിനാൽ വില കുറഞ്ഞേക്കും