image

6 July 2023 3:45 PM IST

Business

ഓട്ടോമാറ്റിക് വാഹന പരിശോധ കേന്ദ്രം; 100 കോടി കേന്ദ്ര ഫണ്ട്

Kochi Bureau

automatic vehicle inspection center
X

Summary

  • ഒന്‍പത് കോടിയോളം രൂപ ചെലവിട്ടാണ് ഈ കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്


സംസ്ഥാനത്ത് ഓട്ടോമാറ്റിക് വാഹന പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ഫണ്ട്. 100 കോടി രൂപയോളമാണ് ഈ ഇനത്തില്‍ കേന്ദ്രം നല്‍കാന്‍ സാധ്യത. 28 ഓളം ടെസ്റ്റിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇതില്‍ 14 എണ്ണമായിരിക്കും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിനായി 25 കോടിയോളം രൂപയാണ് കണക്കാക്കുന്നത്. 2014 ഒക്ടോബറില്‍ രാജ്യവ്യാപകമായി വാഹനങ്ങളുടെ ഓട്ടോ മാറ്റഡ് ഫിറ്റ്‌നസ് പരിശോധന നിര്‍ബന്ധമാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിവിധ ഘട്ടങ്ങളായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.

നിരത്തിലിറക്കുന്ന വാഹനങ്ങളുടെ കാലാവധി നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിരത്തിുകളില്‍ നിന്നും തിരിച്ച് വിളിക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം കാസര്‍കോടും കണ്ണൂരുമുള്ള ഓട്ടോമാറ്റിക് വാഹന പരിശോധനാ കേന്ദ്രങ്ങള്‍ക്ക് മൂന്ന് വര്‍ഷമായി ആരു തിരിഞ്ഞ് നോക്കാതെ കിടക്കുകയാണ്. ഒന്‍പത് കോടിയോളം രൂപ ചെലവിട്ടാണ് ഈ കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്.ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ആര്‍ഐടി കമ്പനിക്കാണ് പരിപാലന ചുമതല നല്‍കിയിരുന്നത്. എന്നാല്‍ ടെന്‍ഡര്‍ തുകയേക്കാള്‍ 20 ശതമാനം അധികം നല്‍കണമെന്ന ആവശ്യം കമ്പനി മുന്നോട്ട് വച്ചെങ്കിലും ഗതാഗത വകുപ്പ് നിരസിക്കുകയായിരുന്നു.

ഓട്ടോമാറ്റിക് വാഹന പരിശോധന കേന്ദ്ര സംവിധാനത്തിന് കീഴില്‍ വാഹന പരിശോധന നടത്താനും പിഴ ഈടാക്കാനുമായി ആരംഭിച്ചതാണ് ഓട്ടോമാറ്റിക് വാഹന പരിശോധന കേന്ദ്രങ്ങള്‍. പൂര്‍ണ്ണമായും വെബ് അധിഷ്ഠിതമായ ഈ സംവിധാനത്തില്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിയമ നടപടി സ്വീകരിക്കാന്‍ കഴിയും. ആര്‍ടിഒ ഓഫീസികളിലെ അനാവശ്യ തിരക്കുകള്‍ ഒഴിവാക്കാനും സാധിക്കും.