image

26 March 2022 12:24 AM GMT

Banking

ജല​ഗതാ​ഗതത്തിന് ഉണർവേകാൻ കൊച്ചിയിൽ ബോട്ട് ആൻഡ് മറൈൻ ഷോ

Aswathi Kunnoth

ജല​ഗതാ​ഗതത്തിന് ഉണർവേകാൻ കൊച്ചിയിൽ ബോട്ട് ആൻഡ് മറൈൻ ഷോ
X

Summary

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബോട്ട് ആൻഡ് മറൈൻ ഷോ കൊച്ചിയിൽ ആരംഭിച്ചു. ബോൾ​ഗാട്ടി പാലസിൽ വച്ച് നടക്കുന്ന പ്രദർശനം മാർച്ച് 25 മുതൽ 27 വരെ ഉണ്ടാകും. നാൽപ്പതിലധികം എക്സിബിറ്റേർസ് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തും. 3500 ലധികം ബിസിനസ് ​ഗുണഭോക്താക്കൾ പദ്ധതിയുടെ ഭാ​ഗമാകുമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിന്റെ ജല​ഗതാ​ഗത മേഖലയ്ക്കും സാഹസിക ടൂറിസം മേഖലയ്ക്കും ഉപയോ​ഗപ്പെടുത്താവുന്ന അനവധി ഉത്പന്നങ്ങൾ പ്രദർശനത്തിലുണ്ട്. സ്പീഡ് ബോട്ടുകൾ, എൻജിൻ, നാവി​ഗേഷൻ സിസ്റ്റംസ്, ഉത്പന്നങ്ങളുടെ വിതരണം അങ്ങനെ ഈ […]


കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബോട്ട് ആൻഡ് മറൈൻ ഷോ കൊച്ചിയിൽ ആരംഭിച്ചു. ബോൾ​ഗാട്ടി പാലസിൽ വച്ച് നടക്കുന്ന പ്രദർശനം മാർച്ച് 25 മുതൽ 27 വരെ ഉണ്ടാകും. നാൽപ്പതിലധികം എക്സിബിറ്റേർസ് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തും. 3500 ലധികം ബിസിനസ് ​ഗുണഭോക്താക്കൾ പദ്ധതിയുടെ ഭാ​ഗമാകുമെന്ന് സംഘാടകർ അറിയിച്ചു.

കേരളത്തിന്റെ ജല​ഗതാ​ഗത മേഖലയ്ക്കും സാഹസിക ടൂറിസം മേഖലയ്ക്കും ഉപയോ​ഗപ്പെടുത്താവുന്ന അനവധി ഉത്പന്നങ്ങൾ പ്രദർശനത്തിലുണ്ട്. സ്പീഡ് ബോട്ടുകൾ, എൻജിൻ, നാവി​ഗേഷൻ സിസ്റ്റംസ്, ഉത്പന്നങ്ങളുടെ വിതരണം അങ്ങനെ ഈ മേഖലയ്ക്കാവശ്യമായ മുഴുവൻ സേവനങ്ങളും ഇവിടെ ലഭ്യമാകും.

പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് ‍ഡിഐജി രവി നിർവഹിച്ചു. പദ്ധതിക്ക് കേരളം ഇൻഡസ്ട്രിയൽ പ്രൊമോഷൻ ബ്യൂറോ (കെ-ബിപ് ), കൊച്ചി മെട്രോ, കൊച്ചിൻ ഷിപ്പ്യാർഡ്,കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ​ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ്​ഗാർഡ്, ​Iഎന്നിവയുടെ പിന്തുണയും ഉണ്ട്. കെ-ബിപ് മാത്രം 20 സ്റ്റാളുകൾ കേരളത്തിലെ എസ്എം ഇ സെക്ടറിൽ നിന്ന് ഒരുക്കിയിട്ടുണ്ട്.

കെ-റെയിൽ പോലുള്ള വലിയ പദ്ധതികൾക്ക് ചെലവിടുന്നതിന്റെ നാലിലൊന്ന് പോലും ഉൾനാടൻ ജല​ഗതാ​ഗതത്തിന്റെ വികസനത്തിന് വേണ്ടി ആവശ്യമില്ലെന്ന് ക്രൂസ് എക്സ്പോസ് ഡയറക്ടറും എക്സിബിഷൻ സം​ഘാടകനുമായ ജോസഫ് കുര്യാക്കോസ് മൈഫിൻ പോയിന്റിനോട് പറഞ്ഞു.

കോവി‍ഡ് കാരണം രണ്ട് വർഷമായി പരിപാടി സംഘടിപ്പിച്ചിരുന്നില്ല. എന്നാൽ വളരെ സജീവമായി ഇത്തവണ എല്ലാ സ്റ്റോളുകളും നിറഞ്ഞു. 50 കോടിയിലധികം രൂപയുടെ വിപണനം ഉണ്ടാവാറുണ്ട്.

പദ്ധതിയോടൊപ്പം വെൻഡർ ഡെവലപ്മെന്റ് പ്രോ​ഗാമുകളും , ടെക്നിക്കൽ സെഷനുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.