image

4 July 2022 5:37 AM GMT

Banking

കൈനെറ്റിക് ഗ്രീന്‍ എനര്‍ജി, ചോളമണ്ടലം ഇന്‍വെസ്റ്റുമെന്റുമായി കരാറിൽ

MyFin Desk

കൈനെറ്റിക് ഗ്രീന്‍ എനര്‍ജി, ചോളമണ്ടലം ഇന്‍വെസ്റ്റുമെന്റുമായി കരാറിൽ
X

Summary

ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ കൈനറ്റിക് ഗ്രീന്‍ എനര്‍ജി, ചൈന്നൈ ആസ്ഥാനമായുള്ള മുരുഗപ്പ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ചോളമണ്ടലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ധനകാര്യ സേവനങ്ങള്‍ നല്‍കുന്നതിന് കരാറിലേര്‍പ്പെട്ടു. ഈ സഹകരണത്തിലൂടെ വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക സൗകര്യം ഉറപ്പു വരുത്തുക, ചോളമണ്ടലം ഇന്‍വെസ്റ്റ്‌മെന്റിന് പുതിയ വിപണികള്‍ കണ്ടെത്തുക എന്ന ലക്ഷ്യങ്ങളാണുള്ളത്. ഈ പങ്കാളിത്തം ഞങ്ങളുടെ  ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും തിരിച്ചടവ് കഴിവുകള്‍ക്കും യോജിച്ചതും താങ്ങാനാവുന്നതുമായ സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഇതുവഴി കഴിയും. […]


ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ കൈനറ്റിക് ഗ്രീന്‍ എനര്‍ജി, ചൈന്നൈ ആസ്ഥാനമായുള്ള മുരുഗപ്പ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ചോളമണ്ടലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ധനകാര്യ സേവനങ്ങള്‍ നല്‍കുന്നതിന് കരാറിലേര്‍പ്പെട്ടു.
ഈ സഹകരണത്തിലൂടെ വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക സൗകര്യം ഉറപ്പു വരുത്തുക, ചോളമണ്ടലം ഇന്‍വെസ്റ്റ്‌മെന്റിന് പുതിയ വിപണികള്‍ കണ്ടെത്തുക എന്ന ലക്ഷ്യങ്ങളാണുള്ളത്.
ഈ പങ്കാളിത്തം ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും തിരിച്ചടവ് കഴിവുകള്‍ക്കും യോജിച്ചതും താങ്ങാനാവുന്നതുമായ സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഇതുവഴി കഴിയും. ഇന്ത്യയിലുടനീളമുള്ള 1,145-ലധികം ശാഖകളുടെ ശക്തമായ ശൃംഖല ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസൃത സാമ്പത്തിക പാക്കേജുകള്‍ വാഗ്ദാനം ചെയ്യാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്, ഇരു കമ്പനികളുടെയും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.