image

26 July 2022 6:22 AM GMT

Banking

ഓഡിയോബുക്ക് വിഭാഗത്തിലേക്ക് ചുവട് വച്ച് ഫ്‌ളിപ്പ്കാര്‍ട്ട്

MyFin Desk

Summary

മുംബൈ: ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോം പോക്കറ്റ് എഫ്എമ്മുമായുള്ള പങ്കാളിത്തത്തിലൂടെ ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട് ഓഡിയോബുക്ക് വിഭാഗത്തിലേക്ക് പ്രവേശിച്ചു. ഈ സഹകരണത്തിലൂടെ 400 ദശലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് പോക്കറ്റ് എഫ്എം വഴി ഫ്‌ളിപ്പ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ്, ലൈസന്‍സ്ഡ് ഓഡിയോബുക്കുകള്‍ നല്‍കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഓഡിയോബുക്കുകള്‍ കേള്‍ക്കുന്ന 25 ദശലക്ഷം ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്. കോവിഡ് സമയത്ത് ഓഡിയോബുക്കുകള്‍ക്ക് പ്രാധാന്യം ലഭിച്ചിട്ടുണ്ടെന്നും ഓഡിയോബുക്കുകളുടെ സഹായത്തോടെ ഈ പ്ലാറ്റ്ഫോമില്‍ എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍  സഹായിക്കുമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് എഫ്എംസിജി, ഹോം, […]


മുംബൈ: ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോം പോക്കറ്റ് എഫ്എമ്മുമായുള്ള പങ്കാളിത്തത്തിലൂടെ ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട് ഓഡിയോബുക്ക് വിഭാഗത്തിലേക്ക് പ്രവേശിച്ചു. ഈ സഹകരണത്തിലൂടെ 400 ദശലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് പോക്കറ്റ് എഫ്എം വഴി ഫ്‌ളിപ്പ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ്, ലൈസന്‍സ്ഡ് ഓഡിയോബുക്കുകള്‍ നല്‍കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഓഡിയോബുക്കുകള്‍ കേള്‍ക്കുന്ന 25 ദശലക്ഷം ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്.
കോവിഡ് സമയത്ത് ഓഡിയോബുക്കുകള്‍ക്ക് പ്രാധാന്യം ലഭിച്ചിട്ടുണ്ടെന്നും ഓഡിയോബുക്കുകളുടെ സഹായത്തോടെ ഈ പ്ലാറ്റ്ഫോമില്‍ എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് എഫ്എംസിജി, ഹോം, ജനറല്‍ മെര്‍ച്ചന്‍ഡൈസ് ബിസിനസ് ഹെഡ് കാഞ്ചന്‍ മിശ്ര പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ ഓഡിയോബുക്ക് പ്ലാറ്റ്ഫോം ഔദ്യോഗികമായി സമാരംഭിച്ച പോക്കറ്റ് എഫ്എം, ഓരോ മാസവും 1,20,000 ഓഡിയോബുക്കുകള്‍ വിറ്റഴിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.