image

3 Feb 2023 5:40 AM GMT

Business

അദാനി എന്റർപ്രൈസസിനെ ഡൗ ജോൺസ് സുസ്ഥിര സൂചികകളിൽ നിന്ന് നീക്കം ചെയ്യും

PTI

Adani news
X

Summary

അദാനി ഗ്രൂപ്പിന് 108 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഈ ചുരുങ്ങിയ ദിവസങ്ങളിൽ ഉണ്ടാക്കിയത്.


ഡെൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന് മറ്റൊരു തിരിച്ചടി കൂടി. അദാനി എന്റർപ്രൈസസിനെ ഡൗ ജോൺസ് ഫെബ്രുവരി 7 മുതൽ സുസ്ഥിര സൂചികകളിൽ നിന്ന് നീക്കം ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്റ്റോക്ക് കൃത്രിമം, അക്കൗണ്ടിംഗ് തട്ടിപ്പ് എന്നീ ആരോപണങ്ങൾ ചൂണ്ടികാട്ടിയുള്ള ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകളെയും, നിക്ഷേപകരുടെ സമീപനത്തെയും വിലയിരുത്തിയാണ് ഇത്തരമൊരു നടപടി എന്നാണ് എസ് ആന്റ് പി ഡൗ ജോൺസ് ഇൻഡക്സസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

സൂചിക അടിസ്ഥാനമാക്കിയുള്ള ആശയങ്ങൾ, ഡാറ്റകൾ എന്നിവയ്ക്കുള്ള ആഗോള തലത്തിലെ ഏറ്റവും വലിയ വിവര സ്രോതസ്സാണ് എസ ആൻഡ് പി ഡൗ ജോൺസ് സൂചികകൾ. കൂടാതെ എസ ആൻഡ് പി 500 , ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് മുതലായ വിപണിയിലെ സൂചകങ്ങളുടെ പ്രധാന സ്രോതസ്സാണ്.

ജനുവരി 24 നാണ് യുഎസ് ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡൻബർഗ് റിസേർച്ച് അദാനി ഗ്രോപുട്ടിനെതിരെ റിപ്പോർട്ട് പുറത്ത് വിട്ടത്. അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള എഫ് പിഒ പ്രഖ്യാപിച്ച സമയത്താണ് ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്തു വന്നത്. എഫ് പിഒ വഴി കമ്പനി തുക സമാഹരിച്ചെങ്കിലും ഫെബ്രുവരി രണ്ടിന് ഗൗതം അദാനി എഫ് പിഒ റദ്ദാക്കുന്നതുമായി ബന്ധെപ്പട്ട പ്രഖ്യാപനം നടത്തി.

വലിയ കോളിളക്കം സൃഷ്ടിച്ച റിപ്പോർട്ട് അദാനി ഗ്രൂപ്പിന് 108 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഈ ചുരുങ്ങിയ ദിവസങ്ങളിൽ ഉണ്ടാക്കിയത്. അദാനി ഗ്രൂപ്പിന്റെ തകർച്ച നിയന്ത്രിക്കാൻ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, സ്പെഷ്യൽ ഇക്കണോമിക് സോൺ, അംബുജ സിമന്റ്സ് എന്നീ മൂന്ന് അദാനി ഗ്രൂപ്പ് സ്റ്റോക്കുകളെ എഎസ്എം (അഡീഷണൽ സർവൈലൻസ് മെഷർ) പട്ടികയിൽ ഉൾപ്പെടുത്തുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.