image

25 April 2023 11:15 AM IST

Business

അക്ഷയ തൃതീയ ആഘോഷമാക്കി സ്വര്‍ണ വ്യാപാര മേഖല

Kochi Bureau

അക്ഷയ തൃതീയ ആഘോഷമാക്കി സ്വര്‍ണ വ്യാപാര മേഖല
X

Summary

  • ആഭരണങ്ങളില്‍ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വില്‍പനയാണ് മുന്നിട്ടു നില്‍ക്കുന്നത്


അക്ഷയ തൃതീയ സ്വര്‍ണോല്‍സവം കേരളമെമ്പാടുമുള്ള ജുവലറികളില്‍ പരമ്പരാഗത ഉത്സാഹത്തോടെ ആഘോഷിച്ചു. ഈദ് ആഘോഷം കൂടിയായതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. .

ആഭരണങ്ങളില്‍ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വില്‍പനയാണ് മുന്നിട്ടു നില്‍ക്കുന്നത്. കൂടാതെ നാണയങ്ങള്‍, ഡയമണ്ട്, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുടെയും വില്‍പന നടന്നു. റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 18 ശതമാനത്തിന്റെ വര്‍ധന വിലയില്‍ പ്രകടമായിട്ടും അതൊന്നും സ്വര്‍ണം വാങ്ങുന്നതില്‍ പ്രതിഫലിച്ചില്ല.

കൂടാതെ അക്ഷയ തൃതീയയോട് അനുബന്ധിച്ച രണ്ട് ദിവസങ്ങളില്‍ വില കുറഞ്ഞതും വ്യാപാരത്തോത് ഉയര്‍ത്തി. ഏഴ് ലക്ഷത്തോളം ഉപഭോക്താക്കളാണ് കേരളത്തിലെ 12000 ഓളം സ്വര്‍ണ വ്യാപാരശാലകളിലേക്കെത്തിച്ചേര്‍ന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20 ശതമാനത്തിലധികം വ്യാപാരം നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകളെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍, അഡ്വ.എസ്.അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.