image

26 Nov 2022 9:37 AM GMT

Banking

ഇന്ത്യയിലെ ഫുഡ് ഡെലിവറി ബിസിനസ് ആമസോണ്‍ നിര്‍ത്തുന്നു

MyFin Desk

ഇന്ത്യയിലെ ഫുഡ് ഡെലിവറി ബിസിനസ് ആമസോണ്‍ നിര്‍ത്തുന്നു
X

Summary

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബെംഗളുരുവിലാണ് 'ആമസോണ്‍ ഫുഡിന്റെ' പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് കൂടുതല്‍ റെസ്റ്റോറന്റുകളുടെ പങ്കാളിത്തത്തോടെ നഗരത്തിന്റെ വിവിധയിടങ്ങളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിച്ചുവെങ്കിലും ബിസിനസ് ത്വരിതപ്പെടുത്തുന്നതിനു കാര്യമായ വിപണന തന്ത്രങ്ങള്‍ കമ്പനി സ്വീകരിച്ചിരുന്നില്ല.

ബെംഗലൂരു: ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ ഫുഡ് ഡെലിവറി ബിസിനസ് നിര്‍ത്തലാക്കുമെന്നറിയിച്ച് ആമസോണ്‍. ഡിസംബര്‍ 29നകം സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. ഇന്ത്യയിലെ കമ്പനിയുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് നടപടി. അവരുടെ എഡ്‌ടെക്ക് സേവന അക്കാദമി അടുത്ത വര്‍ഷം മുതല്‍ നിര്‍ത്തലാകുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബെംഗളുരുവിലാണ് 'ആമസോണ്‍ ഫുഡിന്റെ' പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് കൂടുതല്‍ റെസ്റ്റോറന്റുകളുടെ പങ്കാളിത്തത്തോടെ നഗരത്തിന്റെ വിവിധയിടങ്ങളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിച്ചുവെങ്കിലും ബിസിനസ് ത്വരിതപ്പെടുത്തുന്നതിനു കാര്യമായ വിപണന തന്ത്രങ്ങള്‍ കമ്പനി സ്വീകരിച്ചിരുന്നില്ല.

ഇന്‍വെസ്റ്റ്‌മെന്റ് റിസേര്‍ച്ച് കമ്പനിയായ സാന്‍ഫോര്‍ഡ് സി. ബേണ്‍സ്‌റ്റൈന്‍ പറയുന്നതനുസരിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് ഫുഡ് ഡെലിവറി ബിസിനസിനുണ്ടായതെന്നാണ്.

കമ്പനിയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, നിലവിലുള്ള ഉപഭോക്താക്കളെയും, ജീവനക്കാരെയും പിന്തുണക്കുന്നതിനായി ഘട്ടം ഘട്ടമായാണ് സേവനങ്ങള്‍ നിര്‍ത്തലാകുന്നതെന്നു ആമസോണ്‍ അറിയിച്ചു.

സാന്‍ഫോര്‍ഡ് സി. ബേണ്‍സ്‌റ്റൈനിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ആമസോണിന്റെ ഒരു പ്രധാന വിദേശ വിപണിയാണ്. എന്നാല്‍ നിലവില്‍ ലഭിക്കുന്ന വില്‍പന കണക്കാക്കിയാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിനേക്കാള്‍ പുറകിലാണ്.

കഴിഞ്ഞ വര്‍ഷം ആമസോണിന്റെ മൊത്ത വ്യാപാര മൂല്യം 18 ബില്യണ്‍ ഡോളറിനും 20 ബില്യണ്‍ ഡോളറിനും ഇടയിലായിരുന്നു. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മൊത്ത വ്യാപാര മൂല്യം 23 ബില്യണ്‍ ഡോളറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.