image

26 Jan 2023 8:44 AM GMT

Stock Market Updates

ഒരു ലക്ഷം രൂപ ഒരു വര്‍ഷം കൊണ്ട് 16 ലക്ഷമാക്കി അമ്പാര്‍ പ്രോട്ടീന്‍

Bureau

ഒരു ലക്ഷം രൂപ ഒരു വര്‍ഷം കൊണ്ട് 16 ലക്ഷമാക്കി അമ്പാര്‍ പ്രോട്ടീന്‍
X

Summary

  • അസാധാരണ നേട്ടം സമ്മാനിച്ച കമ്പനിയെ അറിയാം
  • ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അങ്കുര്‍ എന്ന ബ്രാന്‍ഡിലാണ് ഭക്ഷ്യ എണ്ണ വിപണിയിലെത്തിക്കുന്നത്.


കൊച്ചി: നിങ്ങള്‍ ഒരു വര്‍ഷം മുമ്പ് ഓഹരി വിപണിയില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഒരുവര്‍ഷം കൊണ്ട് 16 ലക്ഷം രൂപയായി ഉയര്‍ന്നാലോ? ആലോചിക്കാന്‍ പറ്റുന്നില്ല അല്ലേ..എന്നാല്‍ ഓഹരി വിപണിയില്‍ ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് അസാധാരണം നേട്ടം സമ്മാനിച്ചിരിക്കുകയാണ് എഡിബ്ള്‍ ഓയ്ല്‍ കമ്പനിയായ അമ്പാര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.

കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ലഭിച്ചത് 1648 ശതമാനം നേട്ടം. ഒരു വര്‍ഷം മുമ്പ് 24.50 രൂപയായിരുന്ന സ്മാള്‍ ക്യാപ് കമ്പനിയുടെ ഓഹരിവില ഇന്ന് 426.50 രൂപയിലാണ് എത്തിനില്‍ക്കുന്നത്. ആറ് മാസത്തിനിടെ 311 ശതമാനത്തിന്റെ നേട്ടവും ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി അപ്പര്‍സര്‍ക്യൂട്ടിലായിരുന്നപ്പോള്‍ 843.5 രൂപയെന്ന എക്കാലത്തെ ഉയര്‍ന്നനിലയും കഴിഞ്ഞ സെപ്റ്റംബറില്‍ ഈ ഓഹരി തൊട്ടിരുന്നു. 242 കോടി രൂപയാണ് നിലവിലെ കമ്പനിയുടെ വിപണി മൂല്യം.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അങ്കുര്‍ എന്ന ബ്രാന്‍ഡിലാണ് ഭക്ഷ്യ എണ്ണ വിപണിയിലെത്തിക്കുന്നത്.

1992ല്‍ അഹമ്മദാബാദില്‍ സ്ഥാപിതമായ അമ്പാര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ചന്ദ്‌ഗോദറില്‍ റിഫൈനിംഗ് പ്ലാന്റുമുണ്ട്. പ്രതിദിനം 110 ടണ്‍ റിഫൈന്‍ഡ് ഓയില്‍ ശേഷിയാണ് പ്ലാന്റിനുള്ളത്. അങ്കുര്‍ റിഫൈന്‍ഡ് കോട്ടണ്‍സീഡ് ഓയില്‍, അങ്കുര്‍ റിഫൈന്‍ഡ് സണ്‍ഫ്‌ലവര്‍ ഓയില്‍, അങ്കുര്‍ റിഫൈന്‍ഡ് സോയാബീന്‍ ഓയില്‍, അങ്കുര്‍ റിഫൈന്‍ഡ് കോണ്‍ ഓയില്‍ എന്നിവയാണ് കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയിലെ പ്രധാന ഉല്‍പ്പന്നങ്ങള്‍. 15 കിലോ ടിന്‍, 15 ലിറ്റര്‍ ജാര്‍, 5 ലിറ്റര്‍ ജാര്‍, 2 ലിറ്റര്‍ ജാര്‍, 1 ലിറ്റര്‍ എന്നീ പാക്കിംഗിലാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.




പാദഫലങ്ങള്‍ ഇങ്ങനെ


ഏറ്റവും അവസാനമായി പുറത്തുവിട്ട നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ 75.77 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ കാലയളവില്‍ ഇത് 75.52 കോടിയായിരുന്നു. 84.38 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തിലെ വരുമാനം. 0.46 കോടി, 1.34 കോടി, 3.56 കോടി എന്നിങ്ങനെയാണ് സെപ്റ്റംബര്‍, ജൂണ്‍, മാര്‍ച്ച് പാദങ്ങളിലെ അറ്റാദായം.