image

11 May 2023 4:00 PM IST

Business

സംരംഭകര്‍ക്ക് വില്‍പ്പന സാധ്യതയുമായി ബി ടു ബി മീറ്റ്

Kochi Bureau

സംരംഭകര്‍ക്ക് വില്‍പ്പന സാധ്യതയുമായി ബി ടു ബി മീറ്റ്
X

Summary

  • മാര്‍ക്കറ്റിംഗിലെ പുതിയ ഡിജിറ്റല്‍ സാധ്യതകള്‍ക്കപ്പുറം സംരംഭകര്‍ക്ക് സ്വയം തൊഴില്‍ പരിപോഷിക്കുന്ന കാഴ്ചയായി ബി ടു ബി മീറ്റ് മാറി.


സ്വയം തൊഴില്‍ സംരംഭകര്‍ക്ക് വില്പനാ സാധ്യതകള്‍ ഒരുക്കിയ ബിസിനസ് ടു ബിസിനസ് മീറ്റ് കച്ചവട അരങ്ങായി മാറി. സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന മേളയില്‍ സംരംഭകര്‍ക്ക് സ്വന്തം ഉത്പന്നങ്ങള്‍ നേരിട്ട് പരിചയപ്പെടുത്തി വില്പന നടത്തുന്നതിനായി വ്യവസായ വകുപ്പ് ഒരുക്കിയ ബി ടു ബി മീറ്റ് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് കൃപകുമാര്‍ ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളില്‍ നിന്നായി അമ്പത് സംരംഭകരും മേളയിലെ വിപണന സ്റ്റാളുകളിലെ അറുപതിലധികം സംരംഭകരും സ്വന്തം ഉത്പന്നങ്ങള്‍ മീറ്റില്‍ പരിചയപ്പെടുത്തി.മാര്‍ക്കറ്റിംഗിലെ പുതിയ ഡിജിറ്റല്‍ സാധ്യതകള്‍ക്കപ്പുറം സംരംഭകര്‍ക്ക് സ്വയം തൊഴില്‍ പരിപോഷിക്കുന്ന കാഴ്ചയായി ബി ടു ബി മീറ്റ് മാറി.

മുരിങ്ങിയിലയില്‍ നിന്ന് നിര്‍മ്മിക്കുന്ന വ്യത്യസ്ത ഉത്പന്നങ്ങള്‍, ഉള്ളിലേഹ്യം, പൂക്കുല ലേഹ്യം, ചില്‍ഡ് ചുക്കുകാപ്പി പൗഡര്‍ തുടങ്ങി വ്യത്യസ്ഥമാര്‍ന്ന തനതായ ഉത്പന്നങ്ങളാണ് മീറ്റില്‍ ശ്രദ്ധ നേടിയത്. ബിസിനസിലെ പുതിയ വഴികള്‍ പരിചയപ്പെടുമ്പോള്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്ക് വലിയ സാധ്യതകളാണ് എന്റെ കേരളം മേളയിലൂടെ തുറന്നു കിട്ടുന്നത്. സംരംഭക സാധ്യതകള്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തി എടുക്കേണ്ടതിന്റെ ആവശ്യകതയെപറ്റി മേളയില്‍ ചര്‍ച്ച നടന്നു.സംരഭകത്വം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നു.

ജില്ലാ വ്യവസായ കേന്ദ്രം ക്രെഡിറ്റ് മാനേജര്‍ സജി എം അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് വ്യവസായ ഓഫീസര്‍ ഷിബു ഷൈന്‍ ബിസിനസ്സ് ടു ബിസിനസ്സ് മീറ്റിനെ കുറച്ച് വിശദമാക്കി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സ്മിത, വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.