image

2 Feb 2023 9:00 AM GMT

Kerala

ജര്‍മനിക്ക് പുതിയ വെസല്‍ നിര്‍പ്പിച്ച് നല്‍കനൊരുങ്ങി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്

MyFin Bureau

cochin shipyard steel cutting ceremony
X

Summary

  • യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്നതിനായി ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഈ വെസലുകള്‍ തയ്യാറാക്കുന്നത്


ജര്‍മ്മനിയിലേക്കുള്ള മള്‍ട്ടി പര്‍പ്പസ് വെസലുകളുടെ പണിപ്പുരയില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. കരാര്‍ ലഭിച്ച എട്ട് മള്‍ട്ടി പര്‍പ്പസ് വെസലുകളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. നിശ്ചിതസമയത്തിനുള്ളില്‍ തന്നെ ഇവ കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 110 മീറ്റര്‍ നീളത്തിലും 16.5 മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന വെസലുകള്‍ക്ക് ഏതാണ്ട് 7,000 ടണ്‍ ഭാരം വരെ വഹിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്നതിനായി ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഈ വെസലുകള്‍ തയ്യാറാക്കുന്നത്. ഇതിനു മുന്‍പ് നോര്‍വേയിലേക്ക് ലോകത്തിലെ തന്നെ ആദ്യ സമ്പൂര്‍ണ ഓട്ടോമാറ്റിക് ബാര്‍ജുകള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മ്മിച്ചു നല്‍കിയിരുന്നു.

ഈ മുന്നറ്റങ്ങളിലൂടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മുന്നോട്ടുപോവുകയാണെന്ന് സംസ്ഥാന വാണിജ്യ വ്യവസായ മന്ത്രി പി രാജീവ് ഫെയ്ബുക്കില്‍ കുറിച്ചു. സമ്പൂര്‍ണ ഓട്ടോമാറ്റിക് ബാര്‍ജിന് പുറമെ ഇന്ത്യയില്‍ ആദ്യമായി വിമാനവാഹിനി കപ്പല്‍ നിര്‍മ്മിച്ചതും കേരളമാണ്.

മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ഡ് ഇന്‍ ഇന്ത്യ. ഇതില്‍ കേരളത്തിലെ 29 എംഎസ്എംഇകളും രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നു. നോര്‍വ്വേയില്‍ നിന്ന് മറ്റൊരു 1000 കോടിയുടെ പുതിയ ഓര്‍ഡറും കൊച്ചിന്‍ ഷിപ് യാര്‍ഡിന് ലഭിച്ചിട്ടുണ്ട്.