image

4 July 2023 12:45 PM IST

Business

കര്‍ണാടകയുടെ വിപണി പിടിക്കാന്‍ കയര്‍ഫെഡ്

Kochi Bureau

coirfed to capture karnatakas market
X

Summary

  • സഞ്ചരിക്കുന്ന കയര്‍ഫെഡ് ഷോറൂമുകളും സജ്ജമാക്കിയിട്ടുണ്ട്


കയര്‍ഫെഡിന്റെ റബ്ബറൈസ്ഡ് കയറുല്‍പ്പന്നങ്ങളുടെയും മാറ്റ്, മാറ്റിങ്ങുകളുടെയും വില്‍പ്പന കര്‍ണാടകയിലേക്ക് വ്യാപിപിക്കുന്നതിന് ഹോംകെയര്‍ ഇന്ത്യയുമായി ധാരണപത്രം ഒപ്പുവച്ചു. കയര്‍ഫെഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മാത്രമല്ല നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്.

കയറുല്‍പ്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണമുള്ള കര്‍ണാടകയില്‍ വിപണി കണ്ടെത്തുന്നതോടെ കൂടുതല്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ കയര്‍ഫെഡിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

'കേരളത്തിലും കയറുല്‍പ്പന്നങ്ങളുടെ ലഭ്യത എല്ലാ തലത്തിലും ലഭ്യമാക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡിന്റെ ഷോപ്പുകളില്‍ കയര്‍ഫെഡ് ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്തുന്നതിനുള്ള ധാരണ പത്രവും ഒപ്പുവെക്കാന്‍ സാധിച്ചത് ഒരു സുപ്രധാന പടിയാണ്. കയര്‍ഫെഡിന്റെ റബ്ബറൈസ്ഡ് കയറുല്‍പ്പന്നങ്ങളുടെയും മാറ്റ്, മാറ്റിങ്ങുകളുടെയും സംസ്ഥാന അടിസ്ഥാനത്തിലുള്ള വിപണനത്തിന് മറ്റൊരു ധാരണപത്രം കൂടി ഒപ്പുവച്ചിട്ടുണ്ട്,' വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി.

പ്രതിസന്ധിയില്‍ കൈതാങ്ങ്

പ്രതിസന്ധി നേരിടുന്ന കയര്‍ മേഖലയില്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ ബാഗമാണ് കയര്‍ഫെഡിന്റെ കര്‍ണാടകന്‍ രംഗപ്രവേശം. മാത്രമല്ല സഞ്ചരിക്കുന്ന കയര്‍ഫെഡ് ഷോറൂമുകളും സ്ഥാപനത്തിന്റെ ഉന്നമനത്തിനായി ആരംഭിച്ചിട്ടുണ്ട്. കയര്‍ഫെഡ് ഷോറൂമുകള്‍ ഇല്ലാത്ത ജില്ലകളില്‍ കയറുല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഇവ ഉപയോഗിക്കും. ഒപ്പം തന്നെ നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച പിവിസി ടഫ്റ്റഡ് യൂണിറ്റില്‍ നിര്‍മ്മിക്കുന്ന പിവിസി ടഫ്റ്റഡ് മാറ്റിന് ധാരാളം ഓര്‍ഡറുകള്‍ ലഭ്യമാകുകയും ചെയ്യുന്നുണ്ടെന്നതും നേട്ടമാണ്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കയര്‍ഫെഡ് ആരംഭിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ ആലപ്പുഴയില്‍ ആരംഭിക്കും.

കയര്‍ഫെഡിന്റെ വിദേശ വ്യാപാര ലൈസന്‍സ് മുടങ്ങി കിടന്നത് അടുത്തിടെ പുതുക്കിയിരുന്നു. ഇതിലൂടെ വിദേശ വിപണിയിലേയ്ക്ക് കയര്‍ഫെഡ് വില്‍പ്പന ആരംഭിച്ചിട്ടുമുണ്ട്. കയര്‍ ഭൂവസ്ത്രത്തിന്റെ കാര്യത്തിലും വലിയ നേട്ടം കൈവരിക്കാന്‍ സാമ്പത്തിക വര്‍ഷമാരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ സാധിച്ചതായി പി രാജീവ് ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയില്‍ നിന്ന് മാത്രം ഒരു ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ കയര്‍ ഭൂവസ്ത്രത്തിന്റെ ഓര്‍ഡര്‍ ലഭ്യമായിട്ടുണ്ട്. കയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിക്കൊണ്ട് 2023-24 സാമ്പത്തികവര്‍ഷത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും രാജീവ് വ്യക്തമാക്കി.