image

22 Dec 2022 6:30 AM GMT

Kerala

വിമാനം യാത്രക്കാരനെ കയറ്റാതെ പോയി; 40,115 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

MyFin Bureau

left without passenger judgment compensation against airline
X

Summary

  • യാത്രക്കാരനെ കയറ്റാതെ പോയ വിമാനക്കമ്പനിക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കാന്‍ വിധി


മഞ്ചേരി:വിമാനം യാത്രക്കാരനെ കയറ്റാതെ പോയി; 40,115 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്‍. വിമാന ടിക്കറ്റ് ചാര്‍ജും നെടുമ്പാശ്ശേരി എയര്‍പോട്ടില്‍ നിന്നും മഞ്ചേരിയിലേക്കുള്ള യാത്രാ ചെലവും നഷ്ടപരിഹാരത്തുകയും കോടതി ചെലവും അടക്കം പരാതിക്കാരന് 40,115 രൂപ നല്‍കാനാണ് വിധിച്ചത്.

2019 ഓഗസ്ത് 17 നാണ് സംഭവം നടക്കുന്നത്. ചെന്നൈയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോട്ടിലേക്ക് യാത്ര ചെയ്യുന്നതിനായി ചെന്നൈ എയര്‍പോട്ടിലെത്തി ബോഡിംഗ് പാസ് കൈപ്പറ്റി എങ്കിലും പരാതിക്കാരനായ മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി സജാസ് മന്‍സിലില്‍ അബ്ദുസലാമിനെ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാതെ വന്നതോടെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

പരാതിക്കാരന് വേണ്ടി ഹാജരായത് അഡ്വ ഹാസിഫ് ഇക്ബാല്‍ ആണ്. പ്രസിഡന്റ് കെ മോഹന്‍ദാസ്, അംഗങ്ങളായ സി പ്രീതി ശിവരാമന്‍, സിവി മുഹമ്മദ് ഇസ്മായീല്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.