image

8 Feb 2023 11:15 AM GMT

Travel & Tourism

ആഭ്യന്തര സഞ്ചാരികളെത്തുന്നു കേരളത്തെ തേടി

Kochi Bureau

kerala tourism
X

Summary

  • ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ 2022-ല്‍ സര്‍വകാല റെക്കോര്‍ഡാണ് സംസ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്


ടൂറിസം മേഖലയില്‍ മുന്നേറ്റവുമായി കേരളം. ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ 2022-ല്‍ സര്‍വകാല റെക്കോര്‍ഡാണ് സംസ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. പോയ വര്‍ഷം 1.88 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്.

കൊവിഡിന് മുമ്പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. കഴിഞ്ഞ 2022 ല്‍ ഇത് 1,88,67,414 ആയി ഉയര്‍ന്നിരുന്നു. 2.63 ശതമാനം വളര്‍ച്ചയാണ് 2022 ല്‍ നേടിയത്.

ആറ് ജില്ലകളാണ് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. പത്തനംതിട്ടയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. തൊട്ട് പുറകിലായി ഇടുക്കി ,വയനാട്, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം ജില്ലകളാണുള്ളത്. സഞ്ചാരികളുടെ വരവ് ഈ ജില്ലകളില്‍ സര്‍വ്വകാല റെക്കോര്‍ഡിലെത്തി

അതേസമയം 2022-ല്‍ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം ,ഇടുക്കി ,തൃശൂര്‍, വയനാട് എന്നീ ജില്ലകളും നേട്ടം സ്വന്തമാക്കി.