13 July 2023 8:47 AM IST
Summary
- അനിവാര്യമല്ലാത്ത ഇനങ്ങളുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും വ്യാപാര കമ്മി നിയന്തിക്കാനുമാണ് നടപടി
- എന്നാല്‍ ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം ഇറക്കുമതിക്ക് നിയന്ത്രണങ്ങളുണ്ടാകില്ല
- ഏപ്രില്‍-മെയ് മാസങ്ങളില്‍ മുത്തുകള്‍, അമൂല്യമായ കല്ലുകള്‍ എന്നിവയുടെ ഇറക്കുമതി ഇടിഞ്ഞിരുന്നു
ചില സ്വര്‍ണ്ണാഭരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇത് അനിവാര്യമല്ലാത്ത ഇനങ്ങളുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് അനിവാര്യമല്ലാത്ത ഇനങ്ങളുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും സഹായിക്കും.
ഇപ്പോള്‍ ഒരു ഇറക്കുമതിക്കാരന് ഈ സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാരില്‍ നിന്ന് ലൈസന്‍സിന്റെ അനുമതി ആവശ്യമാണ്.
എന്നാല്‍, ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം ഇറക്കുമതിക്ക് നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ (ഡിജിഎഫ്ടി) അറിയിച്ചു.
ഒരു വിജ്ഞാപനത്തില്‍, ഈ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നയം ഉടനടി പ്രാബല്യത്തില്‍ വരുന്ന വിധം നിയന്ത്രിതമായി എന്ന് ഡിജിഎഫ്ടി പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ മുത്തുകള്‍, വിലയേറിയ, അമൂല്യമായ കല്ലുകള്‍ എന്നിവയുടെ ഇറക്കുമതി 25.36 ശതമാനം ഇടിഞ്ഞ് നാല് ബില്യണ്‍ ഡോളറായി. ഇതേ കാലയളവില്‍ സ്വര്‍ണ്ണ ഇറക്കുമതിയും ഏകദേശം 40 ശതമാനം കുറഞ്ഞ് 4.7 ബില്യണ്‍ ഡോളറായിരുന്നു.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ മൊത്തത്തിലുള്ള ചരക്ക് ഇറക്കുമതി 10.24 ശതമാനം കുറഞ്ഞ് 107 ബില്യണ്‍ ഡോളറായി. 2023 ഏപ്രില്‍-മെയ് മാസങ്ങളിലെ വ്യാപാര കമ്മി 37.26 ബില്യണ്‍ ഡോളറായിരുന്നു. 2022 ഏപ്രില്‍-മെയ് കാലയളവില്‍ ഇത് 40.48 ബില്യണ്‍ ഡോളറായിരുന്നു.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ചില സ്വര്‍ണ്ണാഭരണങ്ങളുടെ ഇറക്കുമതി 110 മില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇത് പ്രധാനമായും യുഎഇ, ഇന്തോനേഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്.
'സര്‍ക്കാരിന്റെ നടപടികള്‍ മാക്രോ ഇക്കണോമിക്സ് സന്തുലിതമാക്കുന്നതാണ്. എങ്കിലും സ്വര്‍ണ്ണവും അസംസ്‌കൃത വസ്തുവും ന്യായമായ വിലയില്‍ ജെംസ് ആന്‍ഡ് ജ്വല്ലറിക്ക് ലഭ്യമാകണം'-കാമ ജ്വല്ലറി എംഡിയും ജെംസ് ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ കോളിന്‍ ഷാ പറഞ്ഞു. കയറ്റുമതിയില്‍ മത്സരാധിഷ്ഠിത നില നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
