25 April 2023 2:30 PM IST
Summary
- 400 ലധികം സഹകരണ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്
എറണാകുളം മറൈന്‍ ഡ്രൈവില്‍ ഇക്കഴിഞ്ഞ ഞായര്‍ മുതല്‍ ആരംഭിച്ച സഹകരണ എക്‌സ്‌പോയ്ക്ക് മികച്ച പ്രതികരണം. ഒന്‍പത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം ഞായറാഴ്ച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് നിര്‍വഹിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാ 100 ദിന പരിപാടിയില്‍ ഉപ്പെടുത്തി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. 300 ലധികം സ്റ്റാളുകളാണ് മേളയുടെ ഭാഗമായിട്ടുള്ളത്. 70,000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്താണ് സ്റ്റാളുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 400 ലധികം സഹകരണ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
എല്ലാ ജില്ലകളിലും സഹകരണ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്ത കാര്യം ഉദ്ഘാടന വേളയില്‍ പി രാജീവ് വ്യക്തമാക്കിയിരുന്നു. സഹകരണ പ്രസ്ഥാനം രണ്ടര ലക്ഷം കോടിയുടെ നിക്ഷേപമുള്ള സംവിധാനമാണെന്നും സഹകരണ വ്യവസായ പാര്‍ക്കിന്റെ ആലോചനയില്‍ ഉണ്ടെന്നും ചടങ്ങില്‍ അധ്യക്ഷനായ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കുകയുണ്ടായി.
മേളയില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥയുടെ വിവരണങ്ങള്‍ ഇവിടെ ദര്‍ശിക്കാനാകും. എക്‌സ്‌പോയുടെ തീം വിഭാഗത്തില്‍ സഹകരണ വകുപ്പ് സ്റ്റാളില്‍ ഇന്ത്യയിലേയും കേരളത്തിലേയും സഹകരണ പ്രസ്ഥാനങ്ങളുടെ വിവരണങ്ങളുണ്ട്. അതിനാല്‍ തന്നെ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന സ്റ്റാളുകളിലൊന്നാണിത്. ഉദ്ഘാടന ദിവസമായ ശനിയാഴ്ച്ചയും തൊട്ടടുത്ത ദിനമായ ഞായറും മേളയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മേളയുടെ ഭാഗമായി ഫുഡ്‌കോര്‍ട്ടും സജ്ജമാക്കിയിട്ടുണ്ട്.
വിവിധ വിഷയങ്ങളില്‍ സംസ്ഥാന മന്ത്രിമാര്‍, സഹകരണ രംഗത്തെ വിദഗ്ധര്‍, അക്കാദമിക്ക് വിദഗ്ധര്‍ തുടങ്ങിയവര്‍ എക്‌സ്‌പോയുടെ ഭാഗമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കും.
പഠിക്കാം & സമ്പാദിക്കാം
Home
