image

19 Jan 2023 11:15 AM GMT

Kerala

ഇന്ത്യ ഇന്റര്‍നാഷ്ണല്‍ ട്രാവല്‍ മാര്‍ട്ടിന് തുടക്കമായി

MyFin Bureau

indian international travel mart
X

Summary

  • പ്രമുഖ ട്രാവല്‍ ഇവന്റ് കമ്പനിയായ സ്ഫിയര്‍ ട്രാവല്‍ മീഡിയ ആന്‍ഡ് എക്‌സിബിഷന്‍ ആണ് മേളയുടെ സംഘാടകര്‍


കൊച്ചി: പ്രമുഖ വിനോദ സഞ്ചാര മേളയായ ഇന്ത്യ ഇന്റര്‍നാഷ്ണല്‍ ട്രാവല്‍ മാര്‍ട്ടിന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കം കുറിച്ചു. എറണാകുളം എംപി ഹൈബി ഈടന്‍ മേള ഉദ്ഘാടനം ചെയ്തു. ഈ മാസം 21 വരെ, മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് പരിപാടി. രാജ്യത്തിനകത്തും പുറത്തു നിന്നുമായി നിരവധി പ്രതിനിധികള്‍ മേളയുടെ ഭാഗമാകും. രാവിലെ 11 മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് സന്ദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്.

പ്രമുഖ ട്രാവല്‍ ഇവന്റ് കമ്പനിയായ സ്ഫിയര്‍ ട്രാവല്‍ മീഡിയ ആന്‍ഡ് എക്‌സിബിഷന്‍ ആണ് മേളയുടെ സംഘാടകര്‍. തായ്‌ലന്‍ഡ്, സിഐഎസ് രാജ്യങ്ങള്‍, ദുബായ്, മലേഷ്യ, ഭൂട്ടാന്‍, സിംഗപ്പൂര്‍ എന്നിവയാണ് മേളയിലെ അന്താരാഷ്ട്ര സാന്നിധ്യം.

പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി ടൂറിസം ബോര്‍ഡുകള്‍, അഞ്ച് വിദേശ രാജ്യങ്ങള്‍ വിവിധ ട്രാവല്‍-ട്രേഡ് സംഘടനകള്‍ എന്നിവയും തീര്‍ത്ഥാടനം, അഡ്വഞ്ചര്‍ ട്രാവല്‍, സാസ്‌കാരിക പൈതൃക സ്ഥലങ്ങള്‍, ബീച്ചുകള്‍, വന്യജീവി കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി സ്റ്റാളുകള്‍ മേളയുടെ ഭാഗമാണ്.

വിനോദ സഞ്ചാര മേഖല തിരിച്ചു വരവിന്റെ പാതയിലാണെന്നും വിദേശികളേക്കാള്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ എത്തുന്നതിനാല്‍ ആഭ്യന്തര ടൂറിസത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുന്നതാണ് ഈ വര്‍ഷത്തെ മേളയെന്നും സ്ഫിയര്‍ ട്രാവല്‍ മീഡിയ ഡയറക്ടര്‍ രേഹിത് ഹംഗല്‍ വ്യക്തമാക്കി.

കര്‍ണാടക, ഗുജറാത്ത്, ഗോവ, ഹീമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, കേരളം, ഉത്തരാഖണ്ഡ്, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ലക്ഷദ്വീപ്, ഒഡീഷ തുടങ്ങിയ ടൂറിസം വകുപ്പുകളുടേയും ടൂര്‍ പാക്കേജുകാരുടേയും പവലിയനുകള്‍ ടൂറിസം ഡെസ്റ്റിനേഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും