image

11 Jan 2023 9:00 AM GMT

Kerala

ഹൈടെക് കേരളം; കോഴിക്കോട്ടും തൃശൂരും ജിയോ ട്രൂ 5ജി

MyFin Bureau

kozhikode and thrissur jio true 5g
X

Summary

  • 5ജി വരുമ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന സിം മാറ്റേണ്ടി വരില്ല


കോഴിക്കോട്ടും തൃശൂരും 5ജി സേവനങ്ങള്‍ ആരംഭിച്ചു. ജിയോ ട്രൂ 5ജി സേവനങ്ങളാണ് രണ്ട് ജില്ലകളുടെയും നഗര പരിധികളില്‍ ആരംഭിച്ചിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നേരത്തെ തന്നെ 5ജി സേവനങ്ങള്‍ തുടങ്ങിയിരുന്നു. അതേസമയം ഇന്നു മുതല്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് കോഴിക്കോട്, തൃശൂര്‍ ജില്ലക്കാര്‍ക്കും സബ്സ്‌ക്രൈബ് ചെയ്യാനാകും.

1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റയാണ് ജിയോ അനുവദിക്കുന്നത്. ജിയോ സിം ഉള്ളവര്‍ക്ക് ഈ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ജിയോ നല്‍കുന്നത് സ്റ്റാന്‍ഡലോണ്‍ 5ജി നെറ്റ് വര്‍ക്കാണ്.

5ജി വരുമ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന സിം മാറ്റേണ്ടി വരില്ല. 4ജി അപ്ഗ്രഡേഷന്‍ വരെയുള്ള നെറ്റ്വര്‍ക്കുകള്‍ക്ക് അടുത്ത ജനറേഷനിലേക്ക് സിം അപ്ഗ്രഡേഷന്‍ നടത്തേണ്ടതായി വന്നിരുന്നു. എന്നാല്‍ 5ജിയില്‍ 4ജി നെറ്റ് വര്‍ക്ക് ഉപയോഗിച്ചു തന്നെ കണക്ട് ചെയ്യാനാകും.

നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ 5ജി നെറ്റ്വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നതാകണം എന്നതു മാത്രമാണ് ആകെയുള്ള കണ്ടീഷന്‍. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ പോസ്റ്റ് പെയ്ഡ് പ്രീ പെയ്ഡ് റീച്ചാര്‍ജ് ആയി 239 രൂപയോ അതിനു മുകളിലോ റീച്ചാര്‍ജ് ചെയ്യേണ്ടതാണ്.

കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി, മെഷീന്‍ ടുമെഷീന്‍ ആശയവിനിമയം, 5ജി വോയ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ് വര്‍ക്ക് സ്ലൈസിംഗ് എന്നീ സേവനങ്ങള്‍ സ്റ്റാന്‍ഡലോണ്‍ 5ജി ഉപയോഗിച്ച് ജിയോയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

നിലവില്‍ ഇപ്പോള്‍ 5ജി വന്നിട്ടുള്ള നഗരങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ആളുകള്‍ക്കാണ് ജിയോ വെല്‍ക്കം ഓഫര്‍ പെട്ടെന്ന് ലഭിക്കാന്‍ സാധ്യത കൂടുതല്‍. ഉപഭോക്താക്കള്‍ക്ക് അവരുടെ നിര്‍ദിഷ്ട 4ജി താരിഫ് പാക്ക് നിലനിര്‍ത്തിക്കൊണ്ട് 5ജി സേവനങ്ങള്‍ ഉപയോഗിക്കാനുള്ള അവസരം നല്‍കുകയാണ് റിലയന്‍സ്. 239 രൂപയില്‍ താഴെയുള്ള റീചാര്‍ജ് പ്ലാന്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 5ജി വെല്‍ക്കം ഓഫര്‍ ലഭിക്കും.

61 രൂപയുടെ 4ജി ഡാറ്റ ആഡ്ഓണ്‍ പ്ലാന്‍ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തുകൊണ്ടാണ് കമ്പനി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 119 രൂപ, 149 രൂപ, 179 രൂപ, 199 രൂപ, 209 രൂപ എന്നിങ്ങനെയുള്ള 4ജി റീചാര്‍ജ് പ്ലാനുകളില്‍ അപ്ഗ്രേഡ് ചെയ്ത 5ജി ഓഫര്‍ ലഭ്യമാകും.

ഇതുപ്രകാരം 119 രൂപയുടെ ആക്റ്റീവ് പ്ലാന്‍ ഉള്ള ഉപയോക്താക്കള്‍ക്ക് 61 രൂപയുടെ ആഡ് ഓണ്‍ ഓഫര്‍ വഴി 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയും. അതേസമയം, 4ജി പ്ലാനിലെ ഡാറ്റ തീര്‍ന്നുപോവുകയുമില്ല. ഇതുവരെ 6 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 4ജി ഡാറ്റ ടോപ്അപ് പ്ലാനായിട്ടായിരുന്നു 61 രൂപയുടെ പ്ലാന്‍ ജിയോ നല്‍കിയിരുന്നത്.

നിലവില്‍ 239 രൂപയ്ക്കും അതിനുമുകളിലും റീചാര്‍ജ് പ്ലാനുകളുള്ള ജിയോയുടെ ഉപയോക്താക്കള്‍ക്ക് 5ജി പ്രാപ്തമാക്കിയ സ്മാര്‍ട്ട്ഫോണുകളിലും കമ്പനിയുടെ 5ജി സേവനങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങളിലും ജിയോ 5ജി സേവനം ലഭ്യമാകും. അതേസമയം, ഭാരതി എയര്‍ടെല്‍ 5ജി സേവനം ലഭിക്കുന്നതിന് മിനിമം റീചാര്‍ജ് തടസ്സങ്ങളൊന്നുമില്ല. കൂടാതെ, നിലവിലെ 4ജി പ്ലാനുകളില്‍ ഡാറ്റാ പരിധിയില്‍ അതിന്റെ 5ജി സേവനങ്ങള്‍ നല്‍കുന്നുമുണ്ട്.