image

5 July 2023 2:45 PM IST

Business

ഒമാനുമായി കൂടുതല്‍ സഹകരിക്കാന്‍ കേരളം സന്നദ്ധം; മുഖ്യമന്ത്രി

Kochi Bureau

kerala cooperate more with oman cm
X

Summary

  • കേരളത്തില്‍ നിന്നുള്ള ഉന്നതതല സംഘത്തെ ഒമാന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചു


ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങള്‍ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതല്‍ സഹകരിക്കാനുള്ള കേരള സര്‍ക്കാരിന്റെ സന്നദ്ധത മുഖ്യമന്ത്രി അംബാസഡറെ അറിയിച്ചു.

ഒമാനും കേരളവും തമ്മിലുള്ള ബന്ധത്തിനു സുദീര്‍ഘമായ ചരിത്രമുണ്ടെന്നും കേരളത്തിന്റേയും ഒമാന്റേയും അഭിവൃദ്ധിയില്‍ ഒമാനിലെ മലയാളി സമൂഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒമാനിലെ നേതാക്കളെയും വ്യവസായികളെയും കേരളം സന്ദര്‍ശിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കേരളവും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രിയുടെ ആവശ്യങ്ങളോട് പ്രതികരിച്ച് അംബാസഡര്‍ പറഞ്ഞു.

വ്യവസായ വ്യാപാര മേഖലയിലുള്ളവരടക്കം ഒമാന്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അംബാസിഡര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.