image

25 Jan 2023 11:45 AM IST

Kerala

കേരള സ്‌കില്‍സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി

Tvm Bureau

kerala skills express project start
X

Summary

  • ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും, സിഎഎഫ്‌ഐടി, ഡബ്ല്യുഐടി, നാസ്‌കോം,സിഐഐ, എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്


കേരള നോളജ് ഇക്കോണമി മിഷന്റെ 'കണക്ട് കരിയര്‍ ടു ക്യാമ്പസ്' കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്‌കില്‍സ് എക്സ്പ്രസ്സ് പദ്ധതി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും, സിഎഎഫ്‌ഐടി, ഡബ്ല്യുഐടി, നാസ്‌കോം,സിഐഐ, എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍ 10,000 പേര്‍ക്ക് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ തീവ്രയജ്ഞ മാതൃകയില്‍ തൊഴില്‍ നല്‍കി വ്യവസായ പങ്കാളികളുടെ സഹായത്തോടെ മികച്ച തൊഴില്‍ മാതൃകയ്ക്ക് രൂപം നല്‍കുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. ജിടെക്കിന്റെ നേതൃത്വത്തില്‍ ഐടി കമ്പനികളുടെ ഇന്‍ഡസ്ട്രി മീറ്റ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നോളജ് ഇക്കോണമി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കമ്പനികളെ അറിയിക്കുകയും അവരുടെ വരാനിരിക്കുന്ന തൊഴിലവസരങ്ങളും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് (ഡിഡബ്ല്യുഎംഎസ്) ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭിക്കുകയും ചെയ്യുക എന്നതായിരുന്നു മീറ്റിന്റെ ലക്ഷ്യം. 130 ല്‍പരം കമ്പനികള്‍ മീറ്റില്‍ പങ്കെടുത്തു.

ഹോട്ടല്‍ ഹൈസിന്ദില്‍ നടന്ന ചടങ്ങില്‍ കെ-ഡിസ്‌ക്ക് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഡോ കെഎം എബ്രഹാം, ഐബിഎസ് സോഫ്റ്റ് വെയര്‍ ചെയര്‍മാന്‍ വികെ മാത്യൂസ്, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ സിസ തോമസ്, ടെക്നോപാര്‍ക് സിഇഒ സഞ്ജീവ് നായര്‍, കേരള സ്റ്റാര്‍ട്ട് അപ്പ്മിഷന്‍ സിഇഒ അനൂപ് അംബിക, കെ-ഡിസ്‌ക്ക് മെമ്പര്‍ സെക്രട്ടറി ഡോപിവി ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.