image

11 March 2023 5:00 AM GMT

Kerala

കൊച്ചി മെട്രോയില്‍ പാര്‍ക്കിംഗ് ഫീ ഇനി ഈ-റുപ്പിയായും നല്‍കാം

Kochi Bureau

metro parking e-rupee pay
X

Summary

  • തൈക്കൂടം സ്റ്റേഷന്‍ പാര്‍ക്കിംഗില്‍ പ്രീ-ബുക്കിംഗ് സൗകര്യം


കൊച്ചി മെട്രോയുടെ പാര്‍ക്കിംഗ് നിരക്കുകള്‍ ഇന്ന് മുതല്‍ ഈ-റുപ്പിയായും നല്‍കാം. ഈ സേവനത്തിന്റെ ഉദ്ഘാടനം കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ തൈക്കൂടെ മെട്രോ സ്റ്റേഷന്‍ പാര്‍ക്കിംഗില്‍ നിര്‍വ്വഹിച്ചു. ശാലിനി പ്രദീപ് (എജിഎം,ആര്‍ബിഐ), നിതിന്‍ നാഗ് ( മാനേജര്‍ ആര്‍ബിഐ),ശ്രീകാന്ത് കുറുപ്പ് ( ബിസിനസ് ഹെഡ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്) , നീതു രാജശേഖരന്‍ (ഡയറക്ടര്‍, അനന്തം ഓണ്‍ലൈന്‍) എന്നിവര്‍ പങ്കെടുത്തു. തൈക്കൂടം മെട്രോ സ്റ്റേഷന്റെ പാര്‍ക്കിംഗിലാണ് ഈ സേവനം നിലവില്‍ ലഭിക്കുക. ആര്‍ബിഐ പുറത്തിറക്കിയിരിക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി സ്വീകരിക്കുന്ന ആദ്യ മെട്രോ ആണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.

ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ആയ അനന്തം ഓണ്‍ലൈനാണ് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ സഹകരണത്തോടെ കൊച്ചി മെട്രോ പാര്‍ക്കിംഗില്‍ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഈ-റുപ്പി സേവനം നല്‍കുന്ന ബാങ്കുകളുടെ ഡിജിറ്റല്‍ വാലറ്റുകള്‍ വഴി പൊതുജനങ്ങള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. പാര്‍ക്കിംഗ് പ്രീ-ബുക്ക് ചെയ്യുന്നതിനുള്ള സൌകര്യവും തൈക്കൂടം മെട്രോ സ്റ്റേഷന്റെ പാര്‍ക്കിംഗില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.