image

4 May 2023 1:15 PM IST

Business

കേന്ദ്രത്തോട് അധിക ഫണ്ട് ആവശ്യപ്പെടാനൊരുങ്ങി കെഎസ്ഇബി

Tvm Bureau

kseb fund from central govt
X

Summary

  • ആര്‍ഡിഎസ്എസിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് ആവശ്യപ്പെടുക


കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആര്‍ഡിഎസ്എസ് (Revamped Distribution Sector Scheme) പദ്ധതി പ്രകാരം അധിക ഫണ്ട് നേടാന്‍ നീക്കവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി). വൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിയാണിത്.

സംസ്ഥാന സര്‍ക്കാര്‍ മുഖേന 10,896 കോടു രൂപയുടെ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും കെഎസ്ഇബി കേന്ദ്രത്തെ സമീപിക്കുക. ആര്‍ഡിഎസ്എസിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് ആവശ്യപ്പെടുക.

കഴിഞ്ഞ വര്‍ഷം ഒന്നാം ഘട്ടത്തിന് കീഴില്‍ കെഎസ്ഇബി സമര്‍പ്പിച്ച 10,475.03 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. 8,175.05 കോടി രൂപ സ്മാര്‍ട്ട് മീറ്ററിനായും 2,235.78 കോടി രൂപ ഇന്‍ഫ്രാസ്ട്രക്ചറിനും നഷ്ടം കുറയ്ക്കുന്നതിനുമായി വകയിരുത്തിയിരുന്നു. അതേസമയം ഇതിനായി അനുമതി നല്‍കി ആദ്യ ഗഡു കൈപ്പറ്റിയിട്ടും സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഇതുവരെയും നടപ്പിലായിട്ടില്ല.

പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍, എച്ച്.ടി, എല്‍.ടി ലൈനുകള്‍, ലൈന്‍ പരിവര്‍ത്തനം, ഏകീകൃത സബ് സ്റ്റേഷനുകള്‍ നിര്‍മിക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യം.