image

9 May 2023 1:15 PM IST

Business

മധ്യവേനല്‍ അവധി ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം

Kochi Bureau

മധ്യവേനല്‍ അവധി ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം
X

Summary

  • കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്


പൊതുജനങ്ങള്‍ക്കായി മധ്യവേനല്‍ അവധിക്ക് വിനോദയാത്രാ പാക്കേജുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായാണ് പാക്കേജുകള്‍. മൂന്നാര്‍, നെല്ലിയാമ്പതി, കുറുവാ ദ്വീപ്, ബാണാസുര, തുമ്പൂര്‍മുഴി, അതിരപ്പള്ളി, വാഴച്ചാല്‍, പെരുവണ്ണാമുഴി, ജാനകിക്കാട്, അകലാപ്പുഴ, വാഗമണ്‍, കുമരകം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ മികച്ച യാത്രാനുഭവം നല്‍കുകയാണ് കെഎസ്ആര്‍ടിസി.

കുറുവാ ദ്വീപ്, ബാണാസുര നാളെയും ഈ മാസം 17 നും ഉള്ള ട്രിപ്പില്‍ എന്നിവിടങ്ങളിലേക്ക് ഭക്ഷണം ഉള്‍പ്പെടെ 1100 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുക. ഈ മാസം 12, 15, 16, 19, 22 തിയതികളില്‍ മൂന്നാര്‍, തുമ്പൂര്‍മുഴി, അതിരപ്പള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളിലേക്ക് താമസം, യാത്ര ഉള്‍പ്പെടെ ഒരാള്‍ക്ക് 2220 രൂപയും, മെയ് 14, 21 തിയതികളില്‍ നെല്ലിയാമ്പതിയിലേക്ക് ഭക്ഷണം ഉള്‍പ്പെടെ ഒരാള്‍ക്ക് 1300 രൂപയുമാണ് പാക്കേജ്. മെയ് 18ന് പെരുവണ്ണാമുഴി, ജാനകിക്കാട്, അകലാപ്പുഴ എന്നിവിടങ്ങളിലേയ്ക്കും, മെയ് 19ന് മൂകാബിക എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ഒരാള്‍ക്ക് 2300 രൂപയാണ് ഈടാക്കുക. മെയ് 23 ന് വാഗമണ്‍, കുമരകം എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ഒരാള്‍ക്ക് 3850 രൂപയും മെയ് 27 ന് ഗവി യാത്രക്ക് താമസം ഉള്‍പ്പെടെ ഒരാള്‍ക്ക് 3400 രൂപയും മെയ് 31ന് കപ്പല്‍ യാത്ര 3600 രൂപ എന്നിങ്ങനെയാണ് പാക്കേജ് നിരക്കുകള്‍.

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ചെറുതും വലുതുമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ആനവണ്ടി പാക്കേജുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

25 ലധികം ഡിപ്പോയില്‍നിന്ന് കെഎസ്ആര്‍ടിസി വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്. ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിജയമായതോടെ ഐആര്‍സിടിസിയുടെ പാക്കേജുകള്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍വഴി ബുക്കുചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മാത്രമല്ല ബജറ്റ് ടൂറിസത്തിലൂടെ കര്‍ണാടകത്തിലേക്കും യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ യാത്ര. അവിടെ കര്‍ണാടക ആര്‍ടിസിയുടെ സഹകരണത്തോടെ സ്ഥലങ്ങള്‍ കാണിക്കും. ചെന്നൈയിലേക്ക് യാത്ര സംഘടിപ്പിച്ചാല്‍ സഹകരിക്കാമെന്ന് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ടും അറിയിച്ചിട്ടുണ്ട്

ബുക്കിംഗിനും വിവരങ്ങള്‍ക്കും സോണല്‍ കോഡിനേറ്റര്‍ 8589038725, ജില്ലാ കോഡിനേറ്റര്‍ 9961761708, കോഴിക്കോട് 9544477954, താമരശ്ശേരി, തിരുവമ്പാടി 9846100728, തൊട്ടില്‍പാലം, വടകര : 9048485827 എന്നീ നമ്പറുകളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഒമ്പത് വരെ ബന്ധപ്പെടാവുന്നതാണ്.